Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:00 AM IST Updated On
date_range 30 Aug 2019 5:00 AM ISTCHANGE PAGE 4 പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥി രണ്ടുദിവസത്തിനകം
text_fieldsbookmark_border
ATTN ALL. ഇപ്പോൾ പേജ് 4ലുള്ള ലീഡ് വാർത്ത മാറ്റി വെക്കണം. മാറ്റി വെക്കേണ്ട ടെക്സ്റ്റാണ് ചുവടെ. ഹൈലൈറ്റും മാറും പാലാ ഉപതെരഞ്ഞെടുപ്പ്: യു.ഡി.എഫ് സ്ഥാനാർഥി രണ്ടുദിവസത്തിനകം ജോസ് കെ. മാണിയുടെ പേരും സജീവം highlight കോട്ടയം: പാലായിലെ യു.ഡി.എഫ് സ്ഥാനാർഥിയുടെ കാര്യത്തിൽ രണ്ടുദിവസത്തിനകം തീരുമാനമെന്ന് ജോസ് കെ. മാണി എം.പി. ജയസാധ്യതയുള്ള ആളായിരിക്കും സ്ഥാനാർഥി. എന്നാൽ, ഇത് ആരെന്നത് സംബന്ധിച്ച് ഇപ്പോൾ ഒന്നും പറയാനാവില്ല. ചർച്ചകൾ തുടരുകയാണ്. മിക്കവാറും ശനിയാഴ്ച അല്ലെങ്കിൽ ഞായറാഴ്ച സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു. യു.ഡി.എഫ് നേതാക്കൾ പങ്കെടുക്കുന്ന യോഗം രണ്ടുദിവസത്തിനകം കോട്ടയത്തുണ്ടാവും. അവരുടെ സാന്നിധ്യത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമാവും. പാലായിൽ സ്ഥാനാർഥിയാകുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി അദ്ദേഹം നൽകിയില്ല. അതേസമയം, ഇടതുപക്ഷം പ്രചാരണം തുടങ്ങിയിട്ടും സ്ഥാനാർഥിയുടെ കാര്യത്തിൽ കേരള കോൺഗ്രസിൽ ആശയക്കുഴപ്പം തുടരുകയാണ്. പല പേരുകളും പരിഗണിക്കുന്നുണ്ടെങ്കിലും യു.ഡി.എഫ് നേതൃത്വത്തിൻെറ അനുമതികൂടി ലഭിച്ച ശേഷമാകും അന്തിമ തീരുമാനമെന്ന് മാണി വിഭാഗം പറയുന്നു. ജോസഫ് വിഭാഗത്തെകൂടി വിശ്വാസത്തിലെടുത്ത് വേണം ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടതെന്നാണ് യു.ഡി.എഫ് നിർദേശം. പൊതുസമ്മതനാവണം സ്ഥാനാർഥിയെന്ന ഉറച്ച നിലപാടിലാണ് ജോസഫ്. നിഷ ജോസ് കെ. മാണിയെ സ്ഥാനാർഥിയായി അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ജോസഫ് വിഭാഗം. ഇ.ജെ. അഗസ്തിയുടെ പേരിനാണ് മുൻതൂക്കം. തൻെറ സഹോദരി സ്ഥാനാർഥിയാകുമെന്ന പ്രചാരണം ജോസ് കെ. മാണി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story