Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2019 5:00 AM IST Updated On
date_range 30 Aug 2019 5:00 AM ISTഹാർമണി സംഗീതാസ്വാദകരുടെ കൂട്ടായ്മ
text_fieldsbookmark_border
തൃശൂർ: യുടെ 27ാമത് പരിപാടി നീലനിശീഥിനി തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ സംഘടിപ്പിച്ചു. സംഗീത സംവിധായകനുമായ കെ.പി. ബ് രഹ്മാനന്ദന് സമർപ്പിച്ച പരിപാടിയിൽ ബ്രഹ്മാനന്ദൻ ആലപിച്ച ഗാനങ്ങളുടെയും സംഗീതം നൽകിയ ഗാനങ്ങളുടെയും ആസ്വാദനവും അവലോകനവും ബ്രഹ്മാനന്ദനെക്കുറിച്ച് വി.എ. ബാബു തയാറാക്കിയ ഡോക്യുമൻെററിയുടെ പ്രകാശനവും പ്രദർശനവും ഉണ്ടായിരുന്നു. തുടർന്ന് നടത്തിയ സംഗീതാർച്ചനയിൽ ടി.എസ്. അർജുൻ, ആരഭി പി.ബിജു, എ.എം. അഭിജിത്ത്, എം.എസ്. അനുഷ്ക, പി. അക്ഷിത്, ആൻറണി പോൾ, ഗൗതം കൃഷ്ണ, അനില ഗ്രേയ്സ്, എ.ആർ. വിഘ്നേഷ്, ഏഡ്ലിൻ മെജോ, സംയുക്ത മഹാദേവൻ എന്നിവർ പരിപാടി അവതരിപ്പിച്ചു. കൂടാതെ അഞ്ച് മൃദംഗവിദഗ്ധർ നയിച്ച സമ്മോഹനം എന്ന പ്രത്യേക പരിപാടിയും ഉണ്ടായിരുന്നു. പ്രഗല്ഭ സംഗീതകാരൻ എം. പത്മനാഭൻ തദവസരത്തിൽ മുഖ്യാതിഥിയായിരുന്നു. ആർട്ടിസാൻസ് മന്ത്രാലയം രൂപവത്കരിക്കണം -ടി.എൻ. പ്രതാപൻ എം.പി തൃശൂർ: നാഷനൽ വിശ്വകർമ ഫെഡറേഷൻെറ പുതിയ വർക്കിങ് ഓഫിസ് വിശ്വകർമ ഭവൻെറ ഉദ്ഘാടനം സംഘടന ദേശീയ പ്രസിഡൻറ് രവി ചേർപ്പിൻെറ അധ്യക്ഷതയിൽ ടി.എൻ. പ്രതാപൻ എം.പി നിർവഹിച്ചു. കർമജ്യോതി അക്കാദമി ഉദ്ഘാടനം കേരള ചീഫ് വിപ്പ് കെ. രാജൻ നിർവഹിച്ചു. രമ്യ ഹരിദാസ് എം.പി ഉന്നത വിജയം നേടിയ പ്രതിഭകളെ ആദരിച്ചു. കലാകാരൻമാർക്ക് തൃശൂർ മേയർ അജിത വിജയൻ ഉപഹാരങ്ങൾ നൽകി. സാംസ്കാരിക സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് മേരി തോമസ് ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ദേശീയ വർക്കിങ് പ്രസിഡൻറ് സീതാറാം ആചാര്യ, ജനറൽ സെക്രട്ടറി രാഘവൻ കൊളത്തൂർ, കൗൺസിലർ സമ്പൂർണ, സംസ്ഥാന പ്രസിഡൻറ് സജിത മിഥുൻ, സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.യു. ഗിരീഷ്, കോഓഡിനേറ്റർ പി.എൻ. രാജീവ്കുമാർ, വസന്ത തമ്പി, സുജിത്ത് പുതുമനക്കര ശ്രീനിവാസനാചാരി എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story