Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഓണത്തിന്​ മേയറുടെയും...

ഓണത്തിന്​ മേയറുടെയും വനിത കൗൺസിലർമാരുടെയും നൃത്തം

text_fields
bookmark_border
തൃശൂർ: കോർപറേഷൻെറ ഓണാഘോഷത്തിന് കൊഴുപ്പേകാൻ കർഷക നൃത്തത്തിന് മേയറും വനിത കൗൺസിലർമാരും ഒരുങ്ങുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ ഭേദമില്ലെന്നതും ശ്രദ്ധേയമാണ്. മേയർ അജിത വിജയൻ, കോൺഗ്രസ് കൗൺസിലർമാരായ കരോളി ജോഷ്വ, ഷീന ചന്ദ്രൻ, ബി.ജെ.പി. കൗൺസിലർമാരായ വിൻഷി അരുൺകുമാർ, ലളിതാംബിക, സി.പി.എമ്മിലെ ഷീബ പോൾസൺ, പി.സി. ജ്യോതിലക്ഷ്മി, രജനി വിജു എന്നിവരാണ് സംഘാംഗങ്ങൾ. വ്യാഴാഴ്ച ഇവരുടെ റിഹേഴ്സൽ നടന്നു. സെപ്റ്റംബർ ആറിനാണ് കോർപറേഷൻെറ ഓണാഘോഷം. അന്നാണ് ഇവരുടെ നൃത്തം. കോർപറേഷൻ ജീവനക്കാരുടെ ഓണക്കളി, കൗൺസിലർമാരും പങ്കെടുക്കുന്ന പൂക്കള മത്സരം എന്നിവയും സദ്യയും അന്നുണ്ടാകും. കോർപറേഷൻ ജീവനക്കാരുടെ വിവിധ മത്സരങ്ങൾ സെപ്റ്റംബർ മൂന്നിന് തുടങ്ങും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story