Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമലയോര കർഷക പട്ടയം:...

മലയോര കർഷക പട്ടയം: വിളംബര ജാഥ തുടങ്ങി

text_fields
bookmark_border
തൃശൂർ: മലയോര മേഖലയിൽ അർഹരായ മുഴുവൻ പേർക്കും പട്ടയം നൽകാനുള്ള സംസ്ഥാന സർക്കാർ നടപടി കർഷകരോട്‌ വിശദീകരിക്കുന്നതിനായി കർഷക സംഘത്തിൻെറ വാഹനജാഥക്ക്‌ തുടക്കമായി. ചേരുംകുഴിയിൽ കർഷക സംഘം സംസ്ഥാന വൈസ്‌ പ്രസിഡൻറ് ബേബി ജോൺ ജാഥാ ക്യാപ്‌റ്റനായ കർഷക സംഘം ജില്ല സെക്രട്ടറി പി.കെ. ഡേവിസീന്‌ പതാക കൈമാറി ഉദ്‌ഘാടനം ചെയ്‌തു. മണ്ണുത്തി ഏരിയ പ്രസിഡൻറ് എം.എസ്‌. പ്രദീപ്‌കുമാർ അധ്യക്ഷത വഹിച്ചു. ജാഥ വൈസ്‌ ക്യാപ്‌റ്റൻ എം.എം. അവറാച്ചൻ, ജാഥ മാനേജരായ എ.എസ്‌. കുട്ടി എന്നിവർ സംസാരിച്ചു. മണ്ണുത്തി ഏരിയ സെക്രട്ടറി സണ്ണി ചെന്നിക്കര സ്വാഗതവും കെ.എൻ. ഗോപാലൻ നന്ദിയും പറഞ്ഞു. ജാഥ വെള്ളി, ശനി ദിവസങ്ങളിൽ പര്യടനം നടത്തും. വെള്ളിയാഴ്‌ചത്തെ പര്യടനം രാവിലെ ഒമ്പതിന്‌ കണ്ണാറയിൽ ആരംഭിച്ച്‌ വൈകീട്ട്‌ എളനാട്‌ സമാപിക്കും. സമാപനയോഗം സംസ്ഥാന ജോ. സെക്രട്ടറി മുരളി പെരുനെല്ലി എം.എൽ.എ ഉദ്‌ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story