Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTഡയാലിസിസ് യൂനിറ്റ് ഉദ്ഘാടനം
text_fieldsbookmark_border
ചാവക്കാട്: താലൂക്ക് ആശുപത്രി വെള്ളിയാഴ്ച്ച മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം നവീകരിച്ച മോർച്ചറി യുടെയും ഫ്രീസർ സംവിധാനങ്ങളുടേയും സമർപ്പണവും നടക്കുമെന്ന് കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ, നഗരസഭ ചെയർമാൻ എൻ.കെ. അക്ബർ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കെ.വി. അബ്ദുൽഖാദർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 90 ലക്ഷം രൂപ ഉപയോഗിച്ചാണ് ഡയാലിസിസ് യൂനിറ്റ് നിർമിച്ചിരിക്കുന്നത്. ഡയാലിസിസ് യൂനിറ്റ് പ്രവർത്തന സജ്ജമാക്കാൻ വേണ്ടി വരുന്ന എട്ട് കോട്ടുകളും ആർ.ഒ പ്ലാൻറും ശീതീകരണ സംവിധാനങ്ങളുമെല്ലാം സംസ്ഥാന ആരോഗ്യ വകുപ്പിൽ നിന്നുള്ള ഫണ്ട് ഉപയോഗിച്ച് കെ.എം.എസ്.സി.എൽ വഴിയും ഫർണിച്ചർ സംവിധാനങ്ങൾ നഗരസഭ പദ്ധതിത്തുക ചെലവിട്ടുമാണ് ലഭ്യമാക്കിയത്. വെള്ളിയാഴ്ച്ച ഉച്ചക്ക് രണ്ടിന് നടക്കുന്ന പരിപാടിയിൽ കെ.വി. അബ്ദുൽ ഖാദർ എം.എൽ.എ അധ്യക്ഷത വഹിക്കും. വാർത്തസമ്മേളനത്തിൽ നഗരസഭാ വൈസ് ചെയർപേഴ്സൺ മഞ്ജുഷ സുരേഷ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ എ.എ. മഹേന്ദ്രൻ, കെ.എച്ച്. സലാം, എ.സി. ആനന്ദൻ, ഡോ. പി.കെ. ശ്രീജ, ഹെൽത്ത് ഇൻസ്പെക്ടർ സി.വി. അജയകുമാർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story