Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരുന്ന് മണമല്ല; നല്ല...

മരുന്ന് മണമല്ല; നല്ല മുല്ലപ്പൂമണമാണ് ഈ ആശുപത്രി കുടംബ ആരോഗ്യ ഉപകേന്ദ്രത്തിെൻറ മുഖഛായ മാറ്റി നഴ്സ് അമ്പിള്ളി

text_fields
bookmark_border
മരുന്ന് മണമല്ല; നല്ല മുല്ലപ്പൂമണമാണ് ഈ ആശുപത്രി കുടംബ ആരോഗ്യ ഉപകേന്ദ്രത്തിൻെറ മുഖഛായ മാറ്റി നഴ്സ് അമ്പിള്ളി ച െറുതുരുത്തി: മരുന്ന് മണവും രോഗ ഭീതിയുമൊക്കെയുള്ള ഒരാശുപത്രിയാണ് നിങ്ങൾ ഇതുവരെ കണ്ടിട്ടുള്ളതെങ്കിൽ മുള്ളൂർക്കര പ്രാഥമിക ആരോഗ്യ ഉപകേന്ദ്രം കാണാൻ നിങ്ങളെ ക്ഷണിക്കുന്നു. മാതൃക പച്ചക്കറിത്തോട്ടം, സദാ പൂക്കളുള്ള ഉദ്യാനം, ലൗബേഡ്സ്, വിവിധ തരം അലങ്കാര കോഴികൾ...വേദന മറക്കാനുള്ള ഈ പൊടിക്കൈകൾക്ക് പിന്നിൽ ഒരു നഴ്സാണ്. ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് അമ്പിളി തങ്കപ്പൻ എന്ന തിരുവല്ല സ്വദേശിനി. മൂന്ന് വർഷം മുമ്പ് ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കെട്ടിടമായിരുന്നു ഇതെന്ന് ഇവിടത്തുകാർ ഓർക്കും. അങ്ങനെയിരിക്കെയാണ് ഈ സ്ഥാപനത്തിലേക്ക് ജെ.പി.എച്ച്.എച്ച് ആയി അമ്പിളി എത്തുന്നത്. ആകെയുള്ള 15 സൻെറ് സ്ഥലത്തിലാണ് പച്ചക്കറി തോട്ടവും ഉദ്യാനവുമെല്ലാം ഒരുക്കിയത്. കൈയിൽനിന്ന് പണം ചെലവാക്കിയും ഗ്രാമപഞ്ചായത്തിൻെറയും കൃഷിഭവൻെറയും സഹകരണത്തോടെയുമാണ് ഇതെല്ലാം സാധിച്ചത്. വിവിധ തരം വഴുതനങ്ങകൾ, മുളകുകൾ,പയർ,വാഴ,ചീര, കോവൽ, തക്കാളി, ചേന, ചേമ്പ്, കപ്പ, വിവിധ തരം വെണ്ട, കാബേജ്, കോളി ഫ്ലളവർ തുടങ്ങി ഒട്ടനവധി പച്ചക്കറികൾ ഇവിടെ സുലഭമാണ്. കുടുംബ ആരോഗ്യ കേന്ദ്രത്തിലെത്തുന്ന രോഗികൾ തിരിച്ചു പോകുമ്പോൾ എന്തെങ്കിലും പച്ചക്കറിയോ, പൂക്കളോ കൊണ്ടേ മടങ്ങാറുള്ളൂ. ഗർഭിണികളായ സ്ത്രീകൾക്കും രോഗികൾക്കും വയസ്സായ ആളുകൾക്കും അയൽവാസികൾക്കും കോഴിമുട്ടയും പച്ചക്കറിയും സൗജന്യമായി നൽകും. മനുഷ്യനേയും മണ്ണിനേയും പ്രകൃതിയേയും സർക്കാർ തീരുമാനിക്കുന്ന തൻെറ സമയത്തിന്നുമപ്പുറം സ്നേഹിച്ചു കാണിച്ചു തരികയാണ് ഈ തിരുവല്ലക്കാരി. അമ്പിളിയുടെ സഹയാത്രികൻ സതീഷ് കുമാറും പൂർണ പിന്തുണ നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story