Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2019 5:00 AM IST Updated On
date_range 29 Aug 2019 5:00 AM ISTഫണ്ടില്ലെന്ന് വിശദീകരണം ആശുപത്രിയിൽ റാമ്പില്ല; അർബുദ രോഗികൾ ദുരിതത്തിൽ
text_fieldsbookmark_border
മുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് കാൻസർ ഒ.പികൾ പ്രവർത്തിക്കുന്ന കീമോ ഡെ കെയർ സൻെററിൽ നിന്ന് നെഞ്ചുരോഗാശ ുപത്രിയിലേക്ക് പ്രവേശിക്കാൻ റാമ്പ് ഇല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. കീമോ ഡെ കെയർ കെട്ടിടം ആശുപത്രിയുടെ അടുത്താണെങ്കിലും ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന റാമ്പില്ല. ആശുപത്രിയിൽ പ്രവർത്തിച്ചിരുന്ന ഒ.പികൾ കീമോ ഡെ കെയറിലേക്ക് മാറ്റിയിട്ട് ആറ് മാസം പിന്നിട്ടെങ്കിലും ഇതുവരെ റാമ്പ് നിർമിച്ചിട്ടില്ല. റാമ്പില്ലാത്തതിനാൽ ഒ.പിയിൽനിന്ന് കിടത്തിച്ചികിത്സക്ക് നിർദേശിക്കുന്ന രോഗികളും വിവിധ ലാബ് പരിശോധനകൾ നടത്തേണ്ട രോഗികളും ആശുപത്രിയിൽ എത്തിച്ചേരാൻ ഒരു കിലോമീറ്ററോളം വളയേണ്ടി വരുന്നു. അവശരായ രോഗികൾ സ്വകാര്യ വാഹനം വിളിച്ചും ആംബുലൻസിലുമൊക്കെയാണ് ആശുപത്രിയിൽ എത്തുന്നത്. ആശുപത്രിയിലേക്കുള്ള വാഹനത്തിനായി രോഗികൾ പലപ്പോഴും ധാരാളം സമയം കാത്തുനിൽക്കേണ്ടി വരുന്നു. റാമ്പ് നിർമിച്ചാൽ ചക്ര കസേരയിലൂടെ രോഗികളെ ഉടൻ ആശുപത്രിയിൽ എത്തിക്കാനാകും. ആവശ്യമായ ഫണ്ട് ഇല്ലാത്തതിനാലാണ് റാമ്പ് നിർമാണം നീളുന്നത്. എന്നാൽ, റാമ്പില്ലാതെ ഇനിയും എത്ര നാൾ വാഹനത്തിൽ ആശുപത്രി ചുറ്റി വളയേണ്ടി വരുമെന്നാണ് അർബുദരോഗികൾ ആശങ്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story