Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'അഴിമതിക്ക്...

'അഴിമതിക്ക് കൂട്ടുനിന്ന പഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്യണം'

text_fields
bookmark_border
എരുമപ്പെട്ടി: ഗ്രാമപഞ്ചായത്തിലെ ആറ്റത്രയിൽ പ്രവർത്തിക്കുന്ന റോഷ്നി ഇൻഡസ്ട്രീസ് എന്ന സ്ഥാപനത്തിൻെറ ലൈസൻസ് പ ുതുക്കി നൽകണമെന്നും പഞ്ചായത്തിന് ലഭിക്കേണ്ട തനതു ഫണ്ട് നഷ്്ടപ്പെടുത്തി അഴിമതിക്ക് കൂട്ടുനിന്ന ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും പഞ്ചായത്ത് ഭരണ സമിതിയിലെ സി.പി.എം അംഗങ്ങൾ ആവശ്യപ്പെട്ടു. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനും പഞ്ചായത്ത് ഭരണകക്ഷിക്കും പണം നൽകാത്തതു കൊണ്ടാണ് 2019 ജൂൈലയിൽ പുതുക്കേണ്ട സ്ഥാപനത്തിൻെറ ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്നും സി.പി.എം അംഗങ്ങൾ ആരോപിച്ചു. ലൈസൻസ് പുതുക്കി കൊടുക്കാൻ സ്റ്റാറ്റ്യൂട്ടറി അധികാരമുള്ള പഞ്ചായത്ത് സെക്രട്ടറി കോൺഗ്രസ് പാർട്ടിക്കും പഞ്ചായത്ത് ഭരണസമിതിക്കും വഴങ്ങി കേരളത്തിലെ എൽ.ഡി.എഫ് സർക്കാറിൻെറ നയത്തെ അട്ടിമറിക്കുക‍യാണെന്നും പ്രതിപക്ഷ അംഗങ്ങളായ റീന ജോസ്, കെ.വി. രാജശേഖരൻ, സി.കെ. രാജൻ, വി.സി. ബിനോജ്, പ്രസീത ശ്രീധരൻ, റോസി പോൾ, സുദിനി ദാസൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story