Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:00 AM IST Updated On
date_range 28 Aug 2019 5:00 AM ISTആരോഗ്യ സന്ദേശയാത്ര
text_fieldsbookmark_border
മുല്ലശ്ശേരി: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്തിൻെറ തുടങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതി വേണുഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് എ.പി. ബെന്നി അധ്യക്ഷത വഹിച്ചു. സാമൂഹികാരോഗ്യകേന്ദ്രത്തിലേക്ക് സംഭാവന നൽകിയ എൽ.ഇ.ഡി ടി.വിയുടെ സ്വിച്ച് ഓൺ സ്പോൺസർ ഓറിയോൺ ഗ്രൂപ് ഉടമ പി.കെ. ഔസേപ് നിർവഹിച്ചു. ജനപ്രതിനിധികളായ വി.കെ. രവീന്ദ്രൻ, ശ്രീദേവി ജയരാജൻ, ബിജു കുരിയാക്കോട്ട്, കെ. കൃഷ്ണകുമാർ, ആരോഗ്യ സൂപ്പർവൈസർ ഗോപിനാഥൻ എന്നിവർ സംസാരിച്ചു. ദിവസവും ബ്ലോക്ക് പഞ്ചായത്തിലെ ഒരുപഞ്ചായത്തിലായിരിക്കും സന്ദേശയാത്ര. സി.പി.ഐ നേതാവ് ടി.എ. വേലായുധൻ സ്മാരകസ്തൂപം സാമൂഹികവിരുദ്ധർ തകർത്തു വെങ്കിടങ്ങ്: സി.പി.ഐ ആദ്യകാല നേതാവും മുൻ ലോക്കൽ സെക്രട്ടറിയുമായിരുന്ന ടി.എ. വേലായുധൻെറ കണ്ണോത്ത് നാട്ടുകല്ലിൽ സ്ഥാപിച്ച സ്തൂപവും കൊടിമരങ്ങളും സാമൂഹികവിരുദ്ധർ തകർത്തു. സംഭവം തിങ്കളാഴ്ച അർധരാത്രിയാെണന്ന് കരുതുന്നു. സ്തൂപത്തിന് ഇരുവശത്തുമായി സ്ഥാപിച്ച സി.പി.ഐയുടെയും എ.ഐ.വൈ.എഫിൻെറയും ഇരുമ്പുപൈപ്പുകൊണ്ടുള്ള കൊടിമരങ്ങൾ ഒടിച്ചെടുത്ത നിലയിലാണ്. സ്തൂപവും കൊടിമരങ്ങളും നശിപ്പിച്ചവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ലോക്കൽ സെക്രട്ടറി ബെന്നി ആൻറണി പാവറട്ടി പൊലീസിൽ പരാതി പരാതി നൽകി. വെങ്കിടങ്ങ് ലോക്കൽ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഇ.വി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ബെന്നി ആൻറണി പ്രമേയം അവതരിപ്പിച്ചു. സണ്ണി വടക്കൻ, സി.എസ്. രവീന്ദ്രൻ, കെ.എച്ച്. നജീബ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story