Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Aug 2019 5:00 AM IST Updated On
date_range 28 Aug 2019 5:00 AM ISTബിരുദ സർട്ടിഫിക്കറ്റുകൾ ദേശീയ ഡിജിറ്റൽ ശേഖരത്തിലേക്ക്
text_fieldsbookmark_border
കോഴിക്കോട്: ബിരുദ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും ദേശീയ ഡിജിറ്റൽ ശേഖരത്തിലേക്ക് കൈമാറുന്നതിൻെറ ഭാഗമായി കാലിക്കറ്റ് സർവകലാശാല ധാരണപത്രം ഒപ്പിട്ടു. ദേശീയ ഡിജിറ്റൽ ശേഖരത്തിലേക്ക് ചേർക്കുന്ന അംഗീകൃത ഏജൻസിയായ നാഷനൽ സെക്യൂരിറ്റി ഡപ്പോസിറ്ററി ലിമിറ്റഡുമായാണ് ധാരണപത്രത്തിലൊപ്പിട്ടത്.സർവകലാശാലകളെല്ലാം നാഷനൽ അക്കാദമിക് ഡപ്പോസിറ്ററിയിൽ ചേരണമെന്ന് സംസ്ഥാന സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്താൽ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ കാണാനാവും. വ്യാജ സർട്ടിഫിക്കറ്റുകൾ തടയുന്നതിനും ഡിജിറ്റൽ രൂപത്തിൽ സർട്ടിഫിക്കറ്റുകൾ ശേഖരിച്ച് സൂക്ഷിക്കുന്നതിനും ഈ സംവിധാനം ഉപകരിക്കും. സർവകലാശാലക്കുവേണ്ടി രജിസ്ട്രാർ പ്രഫ. എം. മനോഹരനാണ് ധാരണപത്രത്തിൽ ഒപ്പുവച്ചത്. നോഡൽ ഓഫിസർ ഡോ. ദിനോജ് സെബാസ്റ്റ്യൻ, കമ്പ്യൂട്ടർ സൻെറർ മേധാവി ഡോ. ലജീഷ് വി.എൽ, പരീക്ഷ കൺട്രോളർ ഡോ. പി. ശിവദാസൻ എന്നിവർ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story