Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightതൊഴിലാളിയുടെ പി.എഫ്​...

തൊഴിലാളിയുടെ പി.എഫ്​ വിഹിതം കുറക്കണമെന്ന്​ നിർദേശം

text_fields
bookmark_border
ന്യൂഡൽഹി: പ്രോവിഡൻറ് ഫണ്ടിലേക്കുള്ള (ഇ.പി.എഫ്) തൊഴിലാളി വിഹിതം കുറക്കണമെന്ന് തൊഴിൽ മന്ത്രാലയം നിർദേശിച്ചു. കൈയിൽ കിട്ടുന്ന ശമ്പളം വർധിക്കാനാണിത്. എന്നാൽ, പി.എഫിലേക്കുള്ള തൊഴിലുടമയുടെ വിഹിതം നിലവിലുള്ളപോലെ തുടരണം. ഇപ്പോൾ എല്ലാ മാസവും അടിസ്ഥാന ശമ്പളത്തിൻെറ 24 ശതമാനം തുകയാണ് നിർബന്ധമായും പി.എഫിലേക്ക് അടക്കേണ്ടത്. ഇതിൽ തൊഴിലാളി, െതാഴിലുടമ വിഹിതം തുല്യമാണ്. തൊഴിലാളികളുടെ വിഹിതത്തിൽ പ്രായം, ലിംഗം, ശമ്പള സ്കെയിൽ തുടങ്ങിയവ പരിഗണിച്ച് മാറ്റം വേണമെന്നാണ് മന്ത്രാലയ ശിപാർശ. തൊഴിലാളികൾക്ക് ദേശീയ പെൻഷൻ പദ്ധതിയിൽനിന്ന് പി.എഫ് പെൻഷൻ പദ്ധതിയിലേക്ക് മാറാനുള്ള സൗകര്യമൊരുക്കണമെന്നും നിർദേശമുണ്ട്. വീട്ടുജോലിക്കാർ, ഡ്രൈവർ പോലുള്ള തൊഴിലുകൾ എന്നിവയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് പി.എഫ് ആനുകൂല്യം കിട്ടും വിധം നിയമം ഭേദഗതി ചെയ്യാൻ പദ്ധതിയുള്ളതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. ഇൗ വിഭാഗത്തിന് 12 ശതമാനം നിർബന്ധ മിനിമം വിഹിതം പി.എഫിലേക്ക് അടക്കേണ്ടിവരില്ല. ഇവരുടെ തൊഴിലുടമക്ക് വിഹിതം അടക്കേണ്ട ബാധ്യതയും ഉണ്ടായെന്ന് വരില്ല. ഇ.പി.എഫ് ആൻഡ് എം.പി ഭേദഗതി ബിൽ 2019ൻെറ പ്രാഥമിക കരട് പരിഗണനക്കായി ബന്ധപ്പെട്ടവർക്ക് നൽകിയിട്ടുണ്ട്. ഇതിൽ സെപ് റ്റംബർ 22 വരെ നിർദേശങ്ങൾ നൽകാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story