Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightടി.എൻ. പ്രതാപൻ എം.പി...

ടി.എൻ. പ്രതാപൻ എം.പി ദിശ ചെയർമാൻ

text_fields
bookmark_border
തൃശൂർ: ജില്ലയിൽ നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുന്നതിനും, വിലയിരുത്തുന്നതിനുമായി കേന്ദ്ര സർക്കാർ രൂപവത്കരിച്ച 'ദിശ' കമ്മിറ്റിയുടെ ജില്ലാതല ചെയർമാനായി ടി.എൻ. പ്രതാപൻ എം.പി യെ കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം നാമനിർദേശം ചെയ്തു. ബെന്നി െബഹനാൻ എം.പി, രമ്യ ഹരിദാസ് എം.പി. എന്നിവരാണ് കോ. ചെയർമാൻമാർ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്, അമൃത്, പി.എം.ജി.എസ്.വൈ, എൻ.ആര്‍.എൽ.എം , ആർ.കെ.വി.വൈ, ദേശീയ ആരോഗ്യമിഷൻ, എസ്.എസ്.എ, ഐ.സി.ഡി.എസ് തുടങ്ങി 28 കേന്ദ്രപദ്ധതികളുടെ പരിശോധനയും അവലോകനവുമാണ് ഈ കമ്മിറ്റിയുടെ അധികാരപരിധിയിൽ. ജില്ലയിലെ എം.എൽ.എമാർ, കോർപറേഷൻ മേയർ, മുനിസിപ്പൽ ചെയർമാൻമാർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറുമാർ, തെരഞ്ഞെടുക്കപ്പെട്ട അഞ്ച് പഞ്ചായത്ത് പ്രസിഡൻറുമാർ, വിവിധ വകുപ്പ് മേധാവികൾ എന്നിവർ ഉൾപ്പെടുന്ന സമിതിയുടെ മെമ്പർ സെക്രട്ടറി കലക്ടറാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story