Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയു.എൻ.എ ക്രമക്കേട്:...

യു.എൻ.എ ക്രമക്കേട്: പ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈകോടതിയിൽ

text_fields
bookmark_border
കൊച്ചി: നഴ്സുമാരുടെ സംഘടനയായ യു.എൻ.എയിലെ (യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ) സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ ്രത്യേക സംഘത്തെ നിയോഗിച്ചതായി സർക്കാർ ഹൈകോടതിയിൽ. ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൽ റഷീദിൻെറ നേതൃത്വത്തിലെ ഒമ്പത് അംഗസംഘത്തെ നിയോഗിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് കോടതിയിൽ ഹാജരാക്കി. കേസ് റദ്ദാക്കാൻ ദേശീയ പ്രസിഡൻറ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിയിലാണ് സർക്കാറിൻെറ വിശദീകരണം. മികച്ച സംഘത്തെ അന്വേഷണത്തിന് നിയോഗിക്കണമെന്നും ക്രൈംബ്രാഞ്ച് എ.ഡി.ജി.പി മേൽനോട്ടം വഹിക്കണമെന്നും സിംഗിൾ ബെഞ്ച് ഉത്തരവിട്ടതിനെ തുടർന്നാണ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് ആഗസ്റ്റ് 26ന് ഉത്തരവിറക്കിയത്. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംഘടനയിൽ അംഗമായ നോബി ജോസഫ് ഉൾപ്പെടെയുള്ളവർ നൽകിയ ഹരജിക്കൊപ്പം ഈ കേസും പരിഗണിക്കാൻ മാറ്റി. സംഘടനക്കുവേണ്ടി വൻതോതിൽ ഫണ്ട് ശേഖരിച്ചത് ഭാരവാഹികൾ വകമാറ്റിയെന്നാണ് ജാസ്മിൻ ഷാ ഉൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിലെ ആരോപണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story