Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:00 AM IST Updated On
date_range 21 Aug 2019 5:00 AM ISTപരിസരവാസികളുടെ പ്രതിഷേധം വകവയ്ക്കാതെ ജനവാസ മേഖലയിൽ മദ്യശാല ആരംഭിച്ചു
text_fieldsbookmark_border
ചാലക്കുടി: പരിസരവാസികളുടെ എതിർപ്പ് വകവയ്ക്കാതെ ചാലക്കുടിയിൽ മദ്യവിൽപന കേന്ദ്രം തുടങ്ങി. മെയിൻ റോഡിൽ ആനമല ജങ് ഷൻ ഭാഗത്തെ പെട്രോൾ പമ്പിന് എതിർവശത്ത് ജനവാസ മേഖലയിലാണ് മദ്യശാല ആരംഭിച്ചിട്ടുള്ളത്. സാധനങ്ങൾ ഇറക്കുന്ന വിവരമറിഞ്ഞ് പരിസരവാസികൾ എതിർപ്പുമായി എത്തിയെങ്കിലും അവരെ തള്ളിമാറ്റി ലോഡിറക്കി തിടുക്കത്തിൽ വിൽപന ആരംഭിക്കുകയായിരുന്നു. രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യശാല തുറക്കാൻ ബീവറേജസ് അധികൃതർ ശ്രമം നടത്തിയിരുന്നുവെങ്കിലും സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു. നിലവിൽ ചാലക്കുടി മാർക്കറ്റിനുള്ളിലാണ് ബിവറേജസിൻെറ മദ്യശാല പ്രവർത്തിക്കുന്നത്. സൗകര്യ കുറവ് മൂലം അത് മാറ്റി സ്ഥാപിക്കാൻ നാളുകളായി അധികൃതർ ശ്രമിച്ചു വരികയായിരുന്നു. എന്നാൽ പലയിടങ്ങളിലും ജനങ്ങളുടെ എതിർപ്പ് ഉയർന്നതോടെ പദ്ധതി മുടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story