Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:00 AM IST Updated On
date_range 21 Aug 2019 5:00 AM ISTകർണാടകയിൽ സ്വതന്ത്രൻ ഉൾപ്പെടെ 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsbookmark_border
ബംഗളൂരു: കർണാടകയിലെ യെദിയൂരപ്പ മന്ത്രിസഭയിൽ സ്വതന്ത്രൻ ഉൾപ്പെടെ 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാ ർ അധികാരമേറ്റതിനു പിന്നാലെ മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ മുതിർന്ന ബി.ജെ.പി എം.എൽ.എമാർ ഉൾപ്പെടെ രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ 10.30ന് രാജ് ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ വാജുഭായ് വാലെയാണ് മന്ത്രിമാർക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഇതോടെ മൂന്നാഴ്ചയിലധികം നീണ്ട മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയുടെ ഒറ്റയാൾ ഭരണത്തിന് വിരാമമായി. മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായിരുന്ന കെ.എസ്. ഈശ്വരപ്പ, ആർ. അശോക, എം.എൽ.എമാരായ ഗോവിന്ദ് കജ്റോൾ, ഡോ. അശ്വത് നാരായൻ, ലക്ഷ്മൺ സങ്കപ്പ സാവടി, ബി. ശ്രീരാമുലു, എസ്. സുരേഷ് കുമാർ, വി. സോമണ്ണ, സി.ടി. രവി, ബസവരാജ് ബൊമ്മൈ, ജെ.സി. മധുസ്വാമി, ചന്ദ്രകാന്ത് ഗൗഡ പാട്ടീൽ, പ്രഭു ചൗഹാൻ, ശശികല ജോലെ, എം.എൽ.സിയായ കോട്ട ശ്രീനിവാസ് പൂജാരി എന്നിവരും നേരത്തേ കോൺഗ്രസ്ജെ.ഡി.എസ് സഖ്യസർക്കാറിന് നൽകിയ പിന്തുണ പിൻവലിച്ച് ബി.ജെ.പിക്ക് പിന്തുണ നൽകിയ സ്വതന്ത്ര എം.എൽ.എ എച്ച്. നാഗേഷുമാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. ഡോ. അശ്വത് നാരായൻ, പ്രഭു ചൗഹാൻ, ജെ.സി. മധുസ്വാമി, ശശികലെ ജോലെ എന്നിവരാണ് മന്ത്രിസഭയിലെ പുതുമുഖങ്ങൾ. മന്ത്രിമാരുടെ വകുപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. സത്യപ്രതിജ്ഞക്കുശേഷം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ആദ്യ മന്ത്രിസഭ യോഗം വിളിച്ചുചേർത്തു. പ്രളയ പുനരധിവാസം, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ളവക്ക് ഊന്നൽ നൽകാൻ യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story