Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Aug 2019 5:00 AM IST Updated On
date_range 21 Aug 2019 5:00 AM ISTവധശ്രമക്കേസ്: ഛോട്ടാ രാജന് എട്ടു വർഷം തടവ്
text_fieldsbookmark_border
മുംബൈ: വധശ്രമക്കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് എട്ടു വർഷം കഠിനതടവ്. 2012ൽ ഹോട്ടലുടമയെ വധിക്കാൻ ശ്രമിച്ച കേസി ലാണ് ഛോട്ടാ രാജനും കൂട്ടാളികളായ അഞ്ചു പേർക്കും പ്രത്യേക കോടതി ജഡ്ജി എ.ടി. വാംഖഡെ ശിക്ഷ വിധിച്ചത്. ഇതിനു പുറമെ പ്രതികൾ ഓേരാരുത്തരും അഞ്ചു ലക്ഷം രൂപ വീതം പിഴയും അടക്കണം. 2012 ഒക്ടോബറിൽ തൻെറ സുഹൃത്തിനെ കാണാൻ പോയ ഹോട്ടലുടമ ബി.ആർ. ഷെട്ടിക്കുനേരെ അന്ധേരിയുടെ പ്രാന്തപ്രദേശത്തുവെച്ച് രാജനും സംഘവും നിറയൊഴിക്കുകയായിരുന്നു. നിത്യാനന്ദ് നായക്, െസൽവിൻ ഡാനിയൽ, രോഹിത് തങ്കപ്പൻ ജോസഫ് എന്ന സതീഷ് കാലിയ, ദിലീപ് ഉപാധ്യായ്, തൽവീന്ദർ സിങ് എന്നിവരാണ് കേസിൽ ശിക്ഷിക്കപ്പെട്ട മറ്റുള്ളവർ. 2015ൽ ഇന്തോനേഷ്യ ഇന്ത്യക്ക് കൈമാറിയ ഛോട്ടാ രാജൻ ഇപ്പോൾ തിഹാർ ജയിലിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story