Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:00 AM IST Updated On
date_range 18 Aug 2019 5:00 AM ISTവാണിയമ്പാറയില്‍ കാട്ടാന ഇറങ്ങികൃഷി നശിപ്പിച്ചു
text_fieldsbookmark_border
പട്ടിക്കാട്: വാണിയമ്പാറ ആനവാരി പ്രദേശത്ത് കാട്ടന ഇറങ്ങി കൃഷിനശിപ്പിച്ചു. ആനവാരി ചിറ്റിലപ്പിള്ളി ജോസ്, സഹോദരന്‍ ജെയിംസ് എന്നിവരുടെ പറമ്പിലേക്കാണ് ശനിയാഴ്ച പുലര്‍ച്ചെ ഒന്നോടെ ഒറ്റയാന്‍ ഇറങ്ങിയത്. മൂന്നുമണിവരെ പറമ്പില്‍നിന്ന ആന രണ്ട് തെങ്ങ്, കവുങ്ങ് വാഴകള്‍ എന്നിവ നശിപ്പിച്ചു. പുലര്‍ച്ചെ മൂന്ന്്്്് മണിവരെ ആനയുടെ ശബ്ദം പറമ്പില്‍ കേട്ടിരുന്നെങ്കിലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു എന്ന് ജോസ് പറഞ്ഞു. വീടിന് സമീപം വരെ വന്നശേഷമാണ് ആന തിരിച്ചുപോയത്. വനപ്രദേശത്തോട് ചേര്‍ന്ന ഈ ഭാഗത്ത് സൗരോർജ വേലിയുണ്ടെങ്കിലും കഴിഞ്ഞ ആറുമാസത്തിലധികമായി ഇത് പ്രവർത്തിക്കുന്നില്ല. ഇതുമൂലം നേരത്തെയും മഞ്ഞവാര, ആനവാരി, പെരുതൂമ്പ എന്നിവിടങ്ങളില്‍ ആനയുടെ ശല്യം ഉണ്ടാകാറുണ്ട്. ഫോറസ്റ്റ് അധികൃതരോട് പരാതിപ്പെട്ടിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറഞ്ഞു. സോളാര്‍ വേലി പ്രവർത്തിക്കാന്‍ തുടങ്ങിയാല്‍ മാത്രമേ വന്യമൃഗങ്ങളില്‍നിന്ന് രക്ഷയുള്ളു എന്നാണ് നാട്ടുകാര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story