Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:00 AM IST Updated On
date_range 18 Aug 2019 5:00 AM ISTകൈത്താങ്ങായി സുന്നികൾചറൽ സെൻറർ
text_fieldsbookmark_border
കൈത്താങ്ങായി സുന്നികൾചറൽ സൻെറർ മേത്തല: പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന മലബാറിന് കൈതാങ്ങായി സുന്നി കൾചറൽ സൻെറർ . ക്ലീനിങ്ങ് മെറ്റീരിയൽസ്, തുണികൾ, അവശ്യസാധനങ്ങൾ അടങ്ങിയ വാഹനത്തിൽ പന്ത്രണ്ടംഗ സംഘമാണ് മലബാറിലേക്ക് പോയത്. ക്ലീനിങ്ങും നടത്തിയാണ് ഇവർ മടങ്ങിയത്. മേത്തല സർവിസ് ബാങ്ക് പ്രസിഡൻറും മുൻസിപ്പൽ കൗൺസിലറുമായ സി.പി. രമേശൻ ഫ്ലാഗ് ഓഫ് ചെയ്തു. മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്, അബ്ദുൽ റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു. ശംസുദ്ദീൻ തങ്ങൾ, റഫീഖ്, നാസർ, ബഷീർ, റസാഖ് സിനീർ, അൻവർ എന്നിവർ നേതൃത്വം നൽകി. ആയിരം പുതപ്പ് സമാഹരിക്കുന്നു മേത്തല: വയനാടിൻെറ തണുപ്പകറ്റാൻ ചേരമാൻ ജുമാ മസ്ജിദ് ആയിരം പുതപ്പ് സമാഹരിക്കുന്നു. വയനാട്ടിലെ വൈത്തിരി പഞ്ചായത്തിലെ മലയോര മേഖലയിലാണ് ആയിരം പുതപ്പുകൾ വിതരണം ചെയ്യുക. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8289843170, 9846032501, 9447896794
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story