Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Aug 2019 5:00 AM IST Updated On
date_range 18 Aug 2019 5:00 AM ISTപുല്ലൂറ്റ് സ്‌കൂളില്‍ വീണ്ടും മോഷണം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് വി.കെ. രാജന്‍ സ്മാരക ഗവ.ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ വീണ്ടും മോഷണം. രണ്ട് ലാപ്‌ടോപ്പുക ള്‍ ഉള്‍പ്പെടെയുള്ള സാമഗ്രികള്‍ കവര്‍ന്നു. ഒന്നര മാസത്തിനിടയില്‍ രണ്ടാം തവണയാണ് ഇവിടെ മോഷണം നടന്നത്. ഹയര്‍ സെക്കൻഡറി വിഭാഗത്തിലെ കമ്പ്യൂട്ടര്‍ ലാബിൻെറ ഇരുമ്പ് ഗ്രില്ലിലെയും വാതിലിൻെറയും താഴുകള്‍ തകര്‍ത്താണ് മോഷ്ടാവ് അകത്തു കടന്നിരിക്കുന്നത്. ലാബില്‍ സൂക്ഷിച്ചിരുന്ന ലാപ്‌ടോപ്പുകളില്‍ രണ്ടെണ്ണം നഷ്ടപ്പെട്ടതായി സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളിലെ സി.സി.ടി.വി കാമറകള്‍ തിരിച്ചുവെച്ച നിലയിലാണ്. മോഷ്ടാക്കള്‍ ഉപയോഗിച്ച ഇരുമ്പ് കമ്പികളും കമ്പ്യൂട്ടര്‍ ലാബിൻെറ പൂട്ടും സ്‌കൂള്‍ മൈതാനത്തിനോട് ചേര്‍ന്നുള്ള കാനയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ജൂലൈ രണ്ടിന് സമാനമായ രീതിയില്‍ ഇവിടെ മോഷണം നടന്നിരുന്നു. കമ്പ്യൂട്ടര്‍ ലാബ് കുത്തിത്തുറന്ന മോഷ്ടാക്കള്‍ സി.സി.ടി.വി കാമറയുടെ ഡി.വി.ആര്‍ ഉൾപ്പെടെയുള്ള ഉപകരണങ്ങളാണ് അന്ന് കവര്‍ന്നത്. ഈ കേസന്വേഷണം എങ്ങുമെത്താതെ നില്‍ക്കുന്നതിനിടയിലാണ് വീണ്ടും മോഷണം നടന്നത്. കൊടുങ്ങല്ലൂര്‍ പൊലീസ് അന്വേഷണമാരംഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story