Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമരം വീണ്...

മരം വീണ് കുന്നംകുളം-വടക്കാഞ്ചേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
എരുമപ്പെട്ടി: കനത്ത മഴയിലും ശക്തമായ കാറ്റിലും വെള്ളറക്കാട് പഴയ വില്ലേജ് ഓഫിസിന് മുന്നിൽ മരം കടപുഴകി വീണ് കുന്നംകുളം - വടക്കാഞ്ചേരി റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളറക്കാട് വില്ലേജ് ഓഫിസിന് മുന്നിൽ നിന്നിരുന്ന പൂമരമാണ് രാവിലെ റോഡിലേക്ക് കടപുഴകി വീണത്. അരമണിക്കൂറോളം ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. അസി.വില്ലേജ് ഓഫിസർ കൃഷ്ണൻ, നാട്ടുകാരായ, വെള്ളറക്കാട് സലിം, വെള്ളത്തേരി ഷെമീർ, വെള്ളത്തേരി മണി കാണിഞാലിൽ, മാമുട്ടി വെള്ളത്തേരി എന്നിവരുടെ നേതൃത്വത്തിൽ മരം മുറിച്ച് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. എരുമപ്പെട്ടി ഐ.ടി.ഐക്കു സമീപം താമസിക്കുന്ന പുത്തൻപീടികയിൽ ആമിനയുടെ ടെറസ് വീട് ഭാഗികമായി തകർന്നു. ബുധനാഴ്ച രാത്രി ഒമ്പേതാടെയാണ് സംഭവം. ശക്തമായ മഴയിൽ വീടിൻെറ കുതിർന്ന് നിന്നിരുന്ന ചുമര് തകർന്നു വീഴുകയായിരുന്നു. വീട്ടിൽ ഭക്ഷണം കഴിക്കുകയായിരുന്ന ആമിനയും മക്കളും മരുമക്കളും കുട്ടികളും ശബ്ദം കേട്ട് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ചുമരിന് സമീപമുണ്ടായിരുന്ന ഫർണിച്ചറുകൾക്ക് കേടുപാട് സംഭവിച്ചു. റവന്യൂ വകുപ്പ് അധികൃതരും പഞ്ചായത്ത് അധികൃതരും സ്ഥലം സന്ദർശിച്ചു. CAP: എരുമപ്പെട്ടി ഐ.ടി.ഐക്ക് സമീപം പുത്തൻപീടികയിൽ ആമിനയുടെ വീടിൻെറ ചുമർ തകർന്നപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story