Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Aug 2019 5:00 AM IST Updated On
date_range 3 Aug 2019 5:00 AM ISTദേശീയപാത വികസനം: കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒത്തു കളിക്കുന്നു -ആക്ഷൻ കൗൺസിൽ
text_fieldsbookmark_border
ചാവക്കാട്: ദേശീയപാത വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാറുകൾ ഒത്തു കളിക്കുകയാണെന്ന് എൻ.എച്ച് ആക്ഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ ഇ.വി. മുഹമ്മദലി. ഉത്തര മേഖല പ്രവർത്തക കൺവെൻഷൻ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇരകളുമായി ഒരു വിധ ചർച്ചക്കും തയ്യാറാകാതെ ഏകപക്ഷീയമായി മുന്നോട്ടു പോകാനുള്ള സർക്കാർ നീക്കം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്നും അതിൻെറ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്നും യോഗം മുന്നറിയിപ്പ് നൽകി. മേഖല ചെയർമാൻ വി.സിദ്ദീഖ് ഹാജി അധ്യക്ഷത വഹിച്ചു. കെ.എസ്. ജോഷി മുഖ്യ പ്രഭാഷണം നടത്തി. സി.ആർ. ഉണ്ണികൃഷ്ണൻ, സമദ് കാര്യാടത്ത്, എൻ.കെ. ശങ്കരൻ കുട്ടി, കെ.എ. സുകുമാരൻ, ടി.കെ. മുഹമ്മദാലി ഹാജി, ഉസ്മാൻ അണ്ടത്തോട്, ഇ.എസ്. ഉമ്മർ, പി.കെ.നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story