Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_right'വൈജ്ഞാനിക സാഹിത്യം...

'വൈജ്ഞാനിക സാഹിത്യം കുട്ടികളുടെ വായനയിൽ ഉൾപ്പെടുത്തണം'

text_fields
bookmark_border
തൃശൂര്‍: വൈജ്ഞാനിക സാഹിത്യത്തെക്കൂടി കുട്ടികളുടെ വായനയില്‍ ഉള്‍പ്പെടുത്തണമെന്ന് സാഹിത്യകാരന്‍ സി.ആര്‍. ദാസ്. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ജില്ലയില്‍ സംഘടിപ്പിക്കുന്ന അക്ഷരയാത്രയുടെ പൂച്ചട്ടി ഭാരതീയ വിദ്യാഭവന്‍ വിദ്യാമന്ദിറിലെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഭവന്‍സ് വിദ്യാമന്ദിര്‍ പ്രിന്‍സിപ്പൽ സുജാത മേനോന്‍ അധ്യക്ഷത വഹിച്ചു. അധ്യാപികയായ ഐ.കെ. രത്നവല്ലിയെ ആദരിച്ചു. വായനമത്സരത്തിലും കാവ്യാലാപനമത്സരത്തിലും വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വൈസ് പ്രിന്‍സിപ്പൽ മീര സത്യന്‍, മലയാളവിഭാഗം മേധാവി പി.എസ്. ഗീത, മാനേജ്മൻെറ് കമ്മിറ്റി അംഗം വി. രാമചന്ദ്രന്‍, സ്കൂള്‍ ലൈേബ്രറിയന്‍ പി.പി. ജയരാജന്‍, പ്രൈമറി വിഭാഗം മേധാവി രമണി ചന്ദ്രശേഖരന്‍, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ലൈേബ്രറിയന്‍ സി.ജി. ഉല്ലാസ് എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story