Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനങ്ങ്യാരമ്മക്കൂത്ത്...

നങ്ങ്യാരമ്മക്കൂത്ത് സമ്പൂർണാവതരണം

text_fields
bookmark_border
തൃശൂർ: മാർഗി സതി ആട്ടപ്രകാരം എഴുതി ചിട്ടപ്പെടുത്തിയ ശ്രീരാമചരിതം നങ്ങ്യാരമ്മക്കൂത്തി‍ൻെറ സമ്പൂർണാവതരണം യജ്ഞം ശനിയാഴ്ച തെക്കെ സ്വാമിയാർമഠത്തിൽ ആരംഭിക്കും. എല്ലാ മാസവും മൂന്നാമത്തെ ശനിയാഴ്ചകളിൽ 40 അവതാരങ്ങളിലൂടെയാണ് നങ്ങ്യാരമ്മക്കൂത്ത് പൂർണമാകുക. സീതയായി കലാമണ്ഡലം സിന്ധു അരങ്ങിലെത്തും. കലാമണ്ഡലം ജയരാജ്, കലാമണ്ഡലം മണികണ്ഠൻ, കലാമണ്ഡലം വിജയ്, കലാമണ്ഡലം രാഹുൽ (മിഴാവ്), കലാനിലയം രാജൻ (ഇടയ്ക്ക), കലാമണ്ഡലം നില, കലാമണ്ഡലം അശ്വതി (താളം) എന്നിവർ അകമ്പടിയാകും. ശനിയാഴ്ച 5.30ന് മാർഗി സതി അനുസ്മരണത്തോടെ ചടങ്ങ് ആരംഭിക്കും. ഡോ.പി. വേണുഗോപാലൻ, ഡോ.എൻ.ആർ. ഗ്രാമപ്രകാശ് എന്നിവർ പ്രഭാഷണം നടത്തും. 6.30നു കൂത്ത് ആരംഭിക്കും.ഞായറാഴ്ച ആറ് മണിക്ക് നിർവഹണാരംഭവും ഉണ്ടാകുമെന്ന് കലാമണ്ഡലം സിന്ധു, കലാമണ്ഡലം സജിത് വിജയൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story