Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTപള്ളിക്കുളം റോഡിൽ 'അമൃത്' ജലവിതരണ പൈപ്പ് പൊട്ടി
text_fieldsbookmark_border
തൃശൂർ: നഗരത്തിലെ പള്ളിക്കുളം റോഡിൽ ജലവിതരണ പൈപ്പ് പൊട്ടി വെള്ളം റോഡിൽ ഒഴുകുന്നു. അമൃത് പദ്ധതിയിൽ പുതുതായി സ്ഥാപിച്ച പൈപ്പ് െലെനാണ് പൊട്ടിയത്. കാൽഡിയൻ സൻെററിൻെറ തൊട്ട് മുന്നിലാണ് പൊട്ടൽ. റോഡ് തകർന്ന് വൻതോതിൽ വെള്ളം പാഴാകുകയാണ്. പൈപ്പ് നന്നാക്കേണ്ടത് കോർപറേഷൻ ജലവിതരണ വിഭാഗമാണെങ്കിലും നടപടിയെടുത്തിട്ടില്ല. മാസങ്ങൾക്ക് മുമ്പ് പൈപ്പ് പൊട്ടിയത് ദിവസങ്ങൾ കഴിഞ്ഞാണ് പരിഹരിച്ചത്. പിന്നാലെയാണ് ഇപ്പോഴത്തെ പൊട്ടൽ. പള്ളിക്കുളം, റോഡിൽ മാസങ്ങൾക്ക് മുമ്പ് പൈപ്പിടാൻ വെട്ടിപ്പൊളിച്ചിട്ട റോഡ് ഇതുവരെയും നന്നാക്കിയിട്ടില്ല. അതിനെതിരെ ബസലിക്ക പള്ളിയിലെ വിശ്വാസകൻ കോർപറേഷൻ ഓഫിസ് മാർച്ച് നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story