Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTനൗഷാദിെൻറ കൊലപാതകം: സമഗ്ര അന്വേഷണം നടത്തണം- അനൂപ് ജേക്കബ് എം.എൽ.എ
text_fieldsbookmark_border
നൗഷാദിൻെറ കൊലപാതകം: സമഗ്ര അന്വേഷണം നടത്തണം- അനൂപ് ജേക്കബ് എം.എൽ.എ തൃശൂർ: ഇടത് സർക്കാറിൻെറ കാലത്ത് രാഷ്്ട്രീയ കൊലപാതകങ്ങൾ സാധാരണമായെന്ന് അനൂപ് ജേക്കബ് എം.എൽ.എ. ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡൻറ് നൗഷാദിൻെറ കൊലപാതകത്തിൽ സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ ഉടൻ പിടികൂടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കലക്ടറേറ്റിന് മുന്നിൽ കേരള കോൺഗ്രസ് (ജേക്കബ്) ജില്ല കമ്മിറ്റി നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് പി.എം. ഏലിയാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പ്രഫ. ജോണി സെബാസ്്റ്റ്യൻ, ബാബു വലിയ വീടൻ, കെ.ആർ. ഗിരിജൻ, ജില്ല നേതാക്കളായ ടി.എം. ദിവാകരൻ,സോമൻ കൊളപ്പാറ, വസന്തൻ ചിയാരം, പോൾസൺ ആലപ്പാട്ട്, സി.കെ. ശോഭകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story