Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനടുവിലാലിൽ വനിത...

നടുവിലാലിൽ വനിത ഫുഡ്കോർട്ടിൽ മോഷണം: 35000 രൂപ നഷ്​ടപ്പെട്ടു

text_fields
bookmark_border
തൃശൂർ: വനിതകൾ നടത്തുന്ന ഭക്ഷണശാലയുടെ ഷട്ടർ തകർത്ത് മോഷണം. 35,000 രൂപ നഷ്ടപ്പെട്ടു. പ്രതികളുടെ ചിത്രങ്ങൾ സി.സി.ടി.വി കാമറയിൽനിന്ന് പൊലീസ് ശേഖരിച്ചു. നടുവിലാൽ ജങ്ഷന് സമീപത്തെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഫുഡ്കോർട്ട് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. വ്യാഴാഴ്ച്ച പുലർച്ചെ ഒന്നരക്ക് ശേഷമാണ് സംഭവം. രാവിലെ വനിത ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. കെട്ടിടത്തിൻെറ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കടയുടെ ഷട്ടർ പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. അകത്തെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന പണം കവർന്നു. മറ്റു സാമഗ്രികളും, ഇലക്ട്രിക്കൽ പാനൽ ബോർഡും മോഷ്്ടാക്കൾ നശിപ്പിച്ചു. രണ്ട് പേരുടെ ചിത്രങ്ങളാണ് കാമറയിൽ തെളിഞ്ഞിരിക്കുന്നത് എന്നാൽ കൂടുതൽ പേർ മോഷണത്തിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് പൊലീസിൻെറ വിലയിരുത്തൽ. സംഭവ സമയത്ത് കെട്ടിടത്തിൻെറ താഴെ മൂന്നുപേർ നിന്നിരുന്നതായി ദൃക്സാക്ഷികൾ പൊലീസിനോട് പറഞ്ഞു. തൃശൂർ ഈസ്റ്റ് പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story