Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2019 5:01 AM IST Updated On
date_range 2 Aug 2019 5:01 AM ISTകെട്ടിട നിർമാണം: കോർപറേഷനിൽ കെട്ടിക്കിടക്കുന്നത് 1076 അപേക്ഷകൾ
text_fieldsbookmark_border
തൃശൂർ: കോർപറേഷനിൽ കെട്ടിട നിർമാണ അനുമതിക്കായി കെട്ടിക്കിടക്കുന്നത് 1076 അപേക്ഷകൾ. കോർപറേഷൻ മെയിൻ ഓഫിസിലും സോണൽ ഓഫിസുകളിലുമായാണ് 1,000ൽ അധികം അപേക്ഷകൾ അനുമതി കാത്ത് കിടക്കുന്നതെന്ന് കോൺഗ്രസ് ഉപനേതാവ് ജോൺ ഡാനിേയൽ അറിയിച്ചു. ഏറ്റവുമധികം മെയിൻ ഓഫിസിലാണ് 384 അപേക്ഷകൾ. വിവരാവകാശ നിയമപ്രകാരം സമർപ്പിച്ച അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് വിവരങ്ങൾ ലഭ്യമായതെന്ന് ജോൺ ഡാനിേയൽ പറഞ്ഞു. 1,000ൽ അധികം അപേക്ഷകൾ കെട്ടിക്കിടക്കുമ്പോഴാണ് തദ്ദേശ മന്ത്രി കൊട്ടിഘോഷിച്ചു നടത്തിയ അദാലത്തിൽ 265 അപേക്ഷകൾ മാത്രം പരിഗണിച്ചത്. ഇതിലാകട്ടെ 69 അപേക്ഷകളിൽ മാത്രമാണ് തീർപ്പാക്കാനായത്. അദാലത്ത് പ്രഹസനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story