Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Aug 2019 5:00 AM IST Updated On
date_range 1 Aug 2019 5:00 AM ISTദേശീയപാതയോരത്ത് മാലിന്യം തള്ളൽ വർധിക്കുന്നു; കാമറ സ്ഥാപിക്കണമെന്ന് നാട്ടുകാർ
text_fieldsbookmark_border
ഒല്ലൂര്‍: മരത്താക്കര-നടത്തറ ദേശീയപാതയോരത്ത് മാലിന്യം തള്ളൽ വീണ്ടും വർധിച്ചു. നേരത്തെ ഇവിടെ നാട്ടുകാർ കാവൽ നിൽ ക്കാൻ തുടങ്ങിയതോടെ മാലിന്യം തള്ളലിന് ഒരുപരിധിവരെ പരിഹാരമായിരുന്നു. മാലിന്യം തള്ളുന്ന പല വാഹനങ്ങളെയും പിടികൂടാനും പൊലീസിന് കൈമാറാനും കഴിഞ്ഞു. മാലിന്യം തള്ളൽ കുറഞ്ഞതോടെ നാട്ടുകാരുടെ ജാഗ്രതയും കുറഞ്ഞു. ഇതോടെ വീണ്ടും മാലിന്യം തള്ളലും വർധിച്ചു. ഈ സാഹചര്യത്തില്‍ കോര്‍പറേഷനും പഞ്ചായത്തുകളും റോഡില്‍ നിരീക്ഷണ കാമറ സ്ഥാപിക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം. പുത്തൂര്‍ പഞ്ചായത്തിൻെറയും നടത്തറ പഞ്ചായത്തിൻെറയും ഭാഗങ്ങളിലുടെ ദേശീയപാത കടന്നു പോകുന്നുണ്ട്. ഇവിടെയും കാമറകള്‍ സ്ഥാപിച്ചാല്‍ മാത്രമെ മാലിന്യ പ്രശ്‌നങ്ങള്‍ പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയുകയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story