Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightപെരുമ്പിലാവ്,...

പെരുമ്പിലാവ്, അക്കിക്കാവ് സിഗ്നൽ ലൈറ്റുകൾ അവതാളത്തിൽ -

text_fields
bookmark_border
പെരുമ്പിലാവ് : ചൂണ്ടൽ - കുറ്റിപ്പുറം സംസ്ഥാന പാതയിലെ പെരുമ്പിലാവ്, അക്കിക്കാവ് ജങ്ഷനുകളിൽ സ്ഥാപിച്ച സിഗ്നൽ ലൈ റ്റുകൾ അവതാളത്തിൽ. റോഡ് സുരക്ഷയുടെ ഭാഗമായി ഏറെ കൊട്ടിഘോഷിച്ച് ലക്ഷങ്ങൾ െചലവഴിച്ച് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളാണ് ഭാഗികമായി പ്രവർത്തിച്ചും , ദിശതെറ്റി ഇളകിയ നിലയിലും നിൽക്കുന്നത്. അക്കിക്കാവ് ജങ്ഷനിൽ നിന്നും പന്നിത്തടം ഭാഗത്തേക്കായി ദിശ സൂചിപ്പിക്കുന്ന സിഗ്നൽ ലൈറ്റുകൾ ചരക്ക് ലോറിയിടിച്ച് തകർന്നിട്ട് മാസങ്ങളേറെയായെങ്കിലും റിപ്പയർ ചെയ്യുകയോ പകരം മാറ്റി സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. ഇതുമൂലം ജങ്ഷനിൽ പലപ്പോഴും ട്രാഫിക് തടസ്സം നേരിടുകയും വാഹനങ്ങൾ ദിശമാറി സഞ്ചരിക്കുകയും അപകടങ്ങൾ സംഭവിക്കുന്നതും പതിവായിരിക്കയാണ്. പെരുമ്പിലാവ് ജങ്ഷനിൽ സ്ഥാപിച്ച കാമറ ഉൾെപ്പടെ പ്രവർത്തിക്കുന്നില്ല. പട്ടാമ്പി റോഡിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് കടന്നു പോകാൻ സ്ഥാപിച്ച സിഗ്നൽ ലൈറ്റുകൾ പോസ്റ്റിൽ നിന്നും ഇളകിയാടി തൃശൂർ ഭാഗത്തേക്ക് അഭിമുഖമായാണ് പ്രവർത്തിക്കുന്നത്. ഇതിനാൽ പലപ്പോഴും ജങ്ഷനിൽ വാഹനങ്ങളുടെ കൂട്ടയിടിയാണ്. ലൈറ്റുകളിൽ ചിലത് പ്രവർത്തിക്കാത്തതും വാഹനയാത്രികർക്കും സീബ്രാ ലെയിൻ മുറിച്ചു കടക്കുന്ന കാൽനടക്കാർക്കും ഏറെ പ്രയാസകരമായിരിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story