Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightഅറവു മാലിന്യം...

അറവു മാലിന്യം തള്ളിയതിനെതിരെ പ്രതിഷേധം

text_fields
bookmark_border
വടക്കാഞ്ചേരി: അറവ് മാലിന്യം തള്ളിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. വടക്കാഞ്ചേരി നഗരസഭ 15 ഡിവിഷനിൽ ബ്ലോക്ക് പഞ ്ചായത്ത് അകമല വളവ് പരിസരത്തുള്ള ഡി.സി.സി അംഗത്തിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് കുഴികുത്തി അറവുമാലിന്യം തള്ളിയത്. ഇത് നാട്ടുകാർ തടഞ്ഞു. കോൺഗ്രസ് വാർഡ് കൗൺസിലറുടെ ഒത്താശയോടെ പൈസ വാങ്ങി അറവുമാലിന്യം തള്ളിയ നടപടിയിൽ പ്രതിഷേധിച്ച് സി.പി.എം ഓട്ടുപാറ ലോക്കൽ കമ്മിറ്റി മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കൽ സെക്രട്ടറി പി.എൻ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റിയംഗം കെ.പി. മദനൻ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ എ.എച്ച്. അബ്ദുൽ സലാം സംസാരിച്ചു. പണംവാങ്ങി അറവുമാലിന്യം തള്ളിയ കോൺഗ്രസ് നേതാക്കൾക്കും കൂട്ടുനിന്നവർക്കുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു. മുമ്പ് നഗരസഭയിലെ അകമലയിൽ കോൺഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡൻറിൻെറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മാലിന്യം തള്ളിയതും നാട്ടുകാർ തടഞ്ഞിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story