Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2019 5:00 AM IST Updated On
date_range 31 July 2019 5:00 AM ISTവെള്ളം ചോദിച്ചെത്തിയ യുവതി മാല കവർന്നു
text_fieldsbookmark_border
കുന്നംകുളം: വെള്ളം ചോദിച്ചെത്തിയ യുവതി കടയുടമയുടെ മാല കവർന്നു. അടുപ്പൂട്ടി പുലിക്കോട്ടിൽ വറതപ്പൻെറ അഞ്ച് പവൻ െറ കുരിശു മാലയാണ് മോഷണം പോയത്. യേശുദാസ് റോഡിലെ വാപ്പാ ബസാറിലുള്ള പെട്ടിക്കടയിൽ നിന്നാണ് 45 വയസ്സുള്ള യുവതി ചൊവ്വാഴ്ച പട്ടാപകൽ മാല കവർന്നത്. വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം.ഭക്ഷണം കഴിക്കുമ്പോൾ മേശയുടെ വലുപ്പിൽ ഊരിവെക്കുക പതിവാണ്. യുവതി പോയ ശേഷം മേശക്കുള്ളിൽ നോക്കിയപ്പാഴാണ് മാല മോഷണം പോയ വിവരമറിയുന്നത്. ഇതേ തുടർന്ന് പെരുമ്പിലാവ് സ്വദേശിനി ലീലക്കെതിരെ കുന്നംകുളം പൊലീസിൽ പരാതി നൽകി. മദ്യം കഴിക്കാറുള്ള യുവതി ഇതിനു മുമ്പും വെള്ളം വാങ്ങാൻ കടയിൽ വരാറുണ്ടെന്ന് കടയുടമ പറയുന്നു. ഇതിനിടയിൽ മോഷ്ടിച്ച മാല വിൽക്കാൻ യുവതി അന്തിക്കാടുള്ള ജ്വല്ലറിയിൽ ശ്രമിക്കുന്നതിനിടെ കടക്കാർക്ക് സംശയം തോന്നി പൊലീസിനെ അറിയിച്ചെങ്കിലും അതിനിടയിൽ മാലയോടൊപ്പമുള്ള ഒരു പവൻെറ കുരിശുമായി ഇവർ രക്ഷപ്പെട്ടു. കടയിലെ സിസി ടിവി ദൃശ്യങ്ങൾ കണ്ട് കടയുടമ പ്രതിയെ തിരിച്ചറിഞ്ഞു. പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പൊലീസ് പറഞ്ഞു. കുന്നംകുളം പൊലീസ് കേസെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story