Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:00 AM IST Updated On
date_range 29 July 2019 5:00 AM ISTതൃശൂരിനെ ശുചീകരിക്കാൻ 'സീറോ വേസ്്റ്റ്' കാമ്പയിൻ
text_fieldsbookmark_border
തൃശൂർ: തൃശൂരിനെ ശുചീകരിക്കാൻ 'തൃശിവപേരൂർ സീറോ വേസ്്റ്റ്' കാമ്പയിന് തുടക്കമായി. സ്വച്ഛ്ഭാരത് സമ്മർ ഇൻറേൺഷിപ്പി ൻെറ ഭാഗമായാണ് പദ്ധതി. തെക്കേ ഗോപുര നടയിൽ സർക്കാർ ചീഫ് വിപ്പ് കെ. രാജൻ ഉദ്ഘാടനം ചെയ്തു. നഗരത്തിലെ പ്ലാസ്്റ്റിക് മാലിന്യത്തിൻെറ തോത് അനിയന്ത്രിതമായി വർധിക്കുന്ന സാഹചര്യത്തിൽ എം.സി.സി ക്ലബ് അംഗങ്ങളാണ് കാമ്പയിന് നേതൃത്വം നൽകുന്നത്. ജില്ലാ ഭരണകൂടവും കോർപറേഷനും നെഹ്റു യുവകേന്ദ്രയും ഇതിനോട് സഹകരിക്കുന്നുണ്ട്. തേക്കിൻകാട്, മുനിസിപ്പൽ സ്്റ്റാൻഡ്, ശക്തൻ സ്്റ്റാൻഡ്, വടക്കേ സ്്റ്റാൻഡ്, പടിഞ്ഞാറേക്കോട്ട എന്നീ പ്രധാനകേന്ദ്രങ്ങളിൽ നിന്നാണ് പ്ലാസ്്റ്റിക് മാലിന്യം ശേഖരിച്ചത്. ശേഖരിച്ച മാലിന്യം കോർപറേഷൻെറ പറവട്ടാനിയിലെ വേർതിരിക്കൽ കേന്ദ്രത്തിൽ എത്തിച്ചു. കാമ്പയിനിൽ തേക്കിൻകാട് മൈതാനി ശുചീകരണം നടത്തുന്ന തൊഴിലാളികളെ ആദരിച്ചു. കോർപറേഷൻ ഡെപ്യൂട്ടി മേയർ റാഫി ജോസ്, എ.എസ്. സമ്പൂർണ, തേറമ്പിൽ രാമകൃഷ്ണൻ, ജയരാജ് വാരിയർ, പ്രശാന്ത് മേനോൻ, ആനന്ദ് സുരേഷ് എന്നിവർ പങ്കെടുത്തു. ക്ലബ് അംഗങ്ങളായ അപർണ സുരേഷ്, മനീഷ കാരാട്ടിൽ, കെ.എസ്. അമ്പാടി, ആദർശ് ദാമോദർ, വൈദേഹി രാജഗോപാലൻ, സ്്റ്റെജി, അമൂല്യ, ശ്യം എന്നിവർ കാമ്പയിന് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story