Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:00 AM IST Updated On
date_range 29 July 2019 5:00 AM ISTജലപാത: കനോലി കനാലിലെ മാലിന്യം നീക്കം അണ്ടത്തോട് മേഖലയിൽ ആരംഭിച്ചു
text_fieldsbookmark_border
പുന്നയൂര്‍ക്കുളം: ജലപാത പദ്ധതിയുടെ ഭാഗമായി കനോലി കനാലിലെ മാലിന്യം നീക്കി ശുചീകരണം അണ്ടത്തോട് മേഖലയിലെത്തി. ച ാവക്കാട് മുതല്‍ പൊന്നാനി വരെ കനാലിലേക്ക് ചാഞ്ഞു നില്‍ക്കുന്ന മരങ്ങളും പാഴ്‌ച്ചെടികളും കനാലിലെ മറ്റ് തടസ്സങ്ങളും നീക്കുന്ന പ്രവൃത്തിയാണ് നടത്തുന്നത്. വെള്ളത്തില്‍ പൊന്തി കിടക്കുന്ന യന്ത്രങ്ങളാണ് ഇതിനു ഉപയോഗിക്കുന്നത്. ഒരെണ്ണം അണ്ടത്തോട് പാലം മുതല്‍ ചാവക്കാട് ഭാഗത്തേക്കും മറ്റൊന്ന് പാലം മുതല്‍ വടക്കോട്ട് പൊന്നാനി വരെയുമാണ് പ്രവര്‍ത്തിക്കുക. അമേരിക്കല്‍ കമ്പനിയായ എം.ജി.എം റിസോഴ്‌സിനാണ് ചുമതല. കോവളം മുതല്‍ കാസർകോട് വരെയുള്ള ജലപാത വികസനത്തിനായി സംസ്ഥാന സർക്കാറും കൊച്ചിൻ ഇൻറർ നാഷനൽ എയർപോർട്ട് ലിമിറ്റഡും (സിയാൽ) പങ്കാളികളായി രൂപവത്കരിച്ച കേരള വാട്ടർവേസ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡാണ് (ക്വിൽ) ജലപാതാ പദ്ധതി നടപ്പാക്കുന്നത്. ജലപാതാ പദ്ധതിയുടെ ഒന്നാം ഘട്ട പ്രവർത്തനത്തിൻെറ ഭാഗമായി ചാവക്കാട്- മേഖലയിലാണ് കനോലി കനാൽ ആരംഭിച്ചത്. പദ്ധതിയുടെ ഭാഗമായി ബോട്ടുകൾക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ പാകത്തിൽ കാനലിൽ ഒന്നര മീറ്റർ ആഴം കൂട്ടും. ഒപ്പം കനാലിൻെറ ഇരുവശത്തും കോണ്‍ക്രീറ്റ് സ്ലാബ് ഉപയോഗിച്ച് സംരക്ഷണ ഭിത്തിയും കെട്ടും. ആവശ്യമായ ഭാഗങ്ങളില്‍ മണ്ണെടുത്ത് തോടിൻെറ വീതി കൂട്ടും. ജലഗതാഗതത്തിനു തടസ്സമാകുന്ന നടപ്പാലങ്ങളും തൂക്കുപാലങ്ങളും പൊളിച്ച് കോണ്‍ക്രീറ്റില്‍ നിർമിക്കലാണ് മൂന്നാം ഘട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story