Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightശാപമോക്ഷമില്ലാതെ...

ശാപമോക്ഷമില്ലാതെ കരിക്കാട് ഗ്രൂപ്പ് വില്ലേജ് ഓഫിസ്

text_fields
bookmark_border
പെരുമ്പിലാവ്: ഇങ്ങനെയൊരു വില്ലേജ് ഓഫിസ് എന്തിനെന്നാണ് നാട്ടുകാരുടെ ചോദ്യം. നികുതിയടക്കാൻ മണിക്കൂറുകൾ നീണ്ട ക്യൂവിൽ നിൽക്കേണ്ട കരിക്കാട് ഗ്രൂപ്പു വില്ലേജോഫിസിനെ കുറിച്ചാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരും ജീവനക്കാരും തമ്മിൽ എന്നും വഴക്കും വക്കാണവും ഇല്ലാത്ത ദിവസങ്ങളില്ല. കടവല്ലൂർ, കരിക്കാട്, പെരുമ്പിലാവ് ഗ്രൂപ്പ് വില്ലേജ് മൂന്ന് വില്ലേജുകളായി വിഭജിക്കുവാൻ മുറവിളി തുടങ്ങിയിട്ട് നാളുകളേറെയായെങ്കിലും ഫലമില്ല. നൂറ് കണക്കിന് ആളുകൾ ദിനേന വിവിധ ആവശ്യങ്ങൾക്കായി ആശ്രയിക്കുന്ന ഓഫിസാണ് അക്കിക്കാവിൽ പ്രവർത്തിക്കുന്ന കരിക്കാട്ഗ്രൂപ്പ് വില്ലേജ് ഓഫിസ്. കടവല്ലൂർ, കരിക്കാട്, പെരുമ്പിലാവ് എന്നീ മൂന്ന് വില്ലേജുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. വില്ലേജ് മൂന്നെണ്ണമുണ്ടെങ്കിലും ജീവനക്കാരും സൗകര്യങ്ങളും ഒന്നിേൻറതു മാത്രം. ഒരു വില്ലേജ് ഓഫിസിലേക്ക് അഞ്ച് പേരെയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. അപ്പോൾ ഈ മൂന്ന് വില്ലേജുകളിലുമായി പതിനഞ്ച് ജീവനക്കാർ വേണ്ടിടത്ത് നിലവിൽ അനുവദിക്കപ്പെട്ട അഞ്ചിന് പകരം നാല് ജീവനക്കാർ മാത്രമാണുള്ളത്. അതോടൊപ്പം മറ്റു വില്ലേജ് ഓഫിസുകളിലെ ഓഫിസർമാർക്ക് അധിക ചുമതല നൽകി നിയമിച്ച ഇൻ ചാർജ് വില്ലേജ് ഓഫിസർമാരാണ് പലപ്പോഴും ഇവിടെയുണ്ടാവാറുള്ളത്. മതിയായ ജീവനക്കാരില്ലാത്തതിനാൽ കുറഞ്ഞ സമയം കൊണ്ട് ലഭിക്കേണ്ട സേവനങ്ങൾ ദിവസങ്ങളോളം വൈകുന്നു. ഇതുമൂലം ജനങ്ങളും ജീവനക്കാരും ഒരു പോലെ ബുദ്ധിമുട്ടുന്നു. അപേക്ഷകൾ സ്വീകരിക്കുന്നതിനും അപേക്ഷയിൽ നമ്പറും തീയതിയും കുറിച്ചു കിട്ടുന്നതിനു പോലും മണിക്കൂറുകളോളം വരിനിൽക്കേണ്ടി വരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story