Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 July 2019 5:00 AM IST Updated On
date_range 29 July 2019 5:00 AM ISTപഞ്ചവടി ക്ഷേത്രത്തിൽ കര്‍ക്കിടക വാവുബലി
text_fieldsbookmark_border
ചാവക്കാട്: എടക്കഴിയൂര്‍ പഞ്ചവടി ശ്രീ ശങ്കരനാരായണ ക്ഷേത്രത്തില്‍ കര്‍ക്കിടക വാവുബലി ബുധനാഴ്ച നടക്കുമെന്ന് ക് ഷേത്രകമ്മിറ്റി ഭാരവാഹികൾ വാർത്ത സമ്മേളനത്തില്‍ അറിയിച്ചു. ബുധനാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ പഞ്ചവടി കടപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ യജ്ഞശാലയില്‍ പിതൃകർമങ്ങള്‍ക്ക് സൗകര്യം ഉണ്ടാവും. ക്ഷേത്രം മേല്‍ശാന്തി രതീഷ് ശർമയുടെ മുഖ്യകാർമികത്വത്തില്‍ ശാന്തിമാരും പരികര്‍മ്മികളും പിതൃതര്‍പ്പണത്തിന് നേതൃത്വം നല്‍കും. ഒരേ സമയം ആയിരം പേര്‍ക്ക് ബലിയിടാനുള്ള സൗകര്യം യജ്ഞശാലയില്‍ ഒരുക്കിയിട്ടുണ്ട്. യജ്ഞശാലക്കായി പ്രത്യേക പന്തല്‍ നിർമിക്കും. പതിനായിരത്തിലധികം പേര്‍ പിതൃക്കള്‍ക്ക് ബലിയിടാനെത്തുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. തലേദിവസം എത്തുന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യവും ക്ഷേത്ര പരിസരത്ത് ഒരുക്കും. വാഹനങ്ങള്‍ക്കായി ക്ഷേത്ര പരിസരത്ത് പാര്‍ക്കിങ് ഗ്രൗണ്ടുകള്‍ ഒരുക്കിയിട്ടുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു. ബലിയിടാനെത്തുന്നവര്‍ക്ക് ചുക്കുകാപ്പി വിതരണം ചെയ്യും. വാർത്ത സമ്മേളനത്തിൽ ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ വാക്കയില്‍ വിശ്വനാഥന്‍, കെ. വിശ്വംഭരന്‍, പാലപ്പെട്ടി ദിലീപ് കുമാർ, ടി.എ. അര്‍ജുനന്‍ സ്വാമി, വി. രാജഗോപാലൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story