Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:00 AM IST Updated On
date_range 25 July 2019 5:00 AM ISTഅക്രമങ്ങള്‍ അധികാര പിന്ബലത്തിെൻറ സൃഷ്ടി
text_fieldsbookmark_border
അക്രമങ്ങള്‍ അധികാര പിന്‍ബലത്തിൻെറ സൃഷ്ടി തൃശൂർ: സംസ്ഥാനത്ത് നടക്കുന്ന കാമ്പസ് അക്രമങ്ങളും പൊലീസ് അതിക്രമങ് ങളും അധികാര പിന്‍ബലത്തിൻെറ സൃഷ്ടിയാണെന്ന് കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അധികാരികള്‍ രാഷ്ട്രീയ താല്‍പര്യത്തിൻെറ പേരിൽ അക്രമം കണ്ടില്ലെന്ന് നടിക്കുന്നത് ആപത്താെണന്നും അടിക്കടിയുണ്ടാകുന്ന അക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും പ്രമേയത്തില്‍ കുറ്റപ്പെടുത്തി. സംസ്ഥാന ചെയര്‍മാന്‍ ഡോ. എം.സി. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. ഡോ. നെടുമ്പന അനില്‍, ഡോ. അജിതന്‍ മേനോത്ത്, എം.എസ്. ഗണേഷ് എന്നിവര്‍ സംസാരിച്ചു. പൈങ്കുളം രാമചാക്യാർ അനുസ്മരണം ചെറുതുരുത്തി: കേരള കലാമണ്ഡലത്തിലെ കൂടിയാട്ടം, മിഴാവ് വിഭാഗങ്ങൾ സംയുക്തമായി പൈങ്കുളം രാമചാക്യാർ അനുസ്മരണവും രാമായണ മാസാചരണവും സംഘടിപ്പിക്കുന്നു. പാഠകം, ചാക്യാർക്കൂത്ത്, നങ്ങ്യാർക്കൂത്ത് എന്നിവയാണ് അവതരിപ്പിക്കുന്നത്. വ്യാഴാഴ്ച മുതൽ 30 വരെയാണ് പരിപാടി. വൈകീട്ട് ആറിന് തുടങ്ങും. 31ന് അനുസ്മരണ സമ്മേളനം വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ ഉദ്ഘാടനം ചെയ്യും. രജിസ്ട്രാർ ഡോ. ആർ.കെ. ജയപ്രകാശ് അധ്യക്ഷത വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story