Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightയുവാവിനെ കഞ്ചാവ്​ സംഘം...

യുവാവിനെ കഞ്ചാവ്​ സംഘം തല്ലിച്ചതച്ചു

text_fields
bookmark_border
കൊടുങ്ങല്ലൂർ: കഞ്ചാവ് സംഘം യുവാവിനെ മകൻെറ മുന്നിലിട്ട് തല്ലിചതച്ചു. മതിലകം സ്കൂളിന് പടിഞ്ഞാറ് വശം കിടുങ്ങ് ദ േശത്ത് പൊന്നാംപടിക്കൽ മുഹമ്മദിൻെറ മകൻ ആഷിക്കിനെയാണ് (39) പ്രദേശത്തുകാർ ഉൾപ്പെടുന്ന സംഘം മർദിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്നു മണിയോടെ കിടുങ്ങിലാണ് സംഭവം. സ്ഥലത്തെ ഫ്ലാറ്റിന് മുമ്പിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം കഞ്ചാവ് ഉപയോഗിക്കുന്നവർ ഉൾപ്പെടുന്ന സംഘം തമ്പടിച്ചിരുന്നു. ഇത് ചോദ്യംചെയ്തതിനെ തുടർന്നാണ് സംഘത്തിലെ ചിലർ ചേർന്ന് ആഷിക്കിനെ മർദിച്ചത്. മാസങ്ങൾക്ക് മുമ്പ് കഞ്ചാവ് സംഘം സ്ഥലത്ത് ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയിരുന്നു. ഇതിനെ തുടർന്ന് റസിഡൻസ് അസോസിയേഷൻ രൂപവത്കരിച്ചു. മതിലകം പൊലീസിൻെറ നേതൃത്വത്തിൽ ബോധവത്കരണം നടത്തുകയും ചെയ്തിരുന്നു. ഇതിനെല്ലാം നേതൃത്വം നൽകിയവരിൽ പ്രധാനിയാണ് അസോസിയേഷൻ ട്രഷറർ ആഷിക്. അയൽവാസിയുടെ വിവാഹത്തിൽ പങ്കെടുത്ത് ഒമ്പത് വയസ്സുകാരനായ മകനുമൊത്ത് ഇരുചക്രവാഹനത്തിൽ മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഹെൽമറ്റ് കൊണ്ട് അടിച്ച് താഴെയിട്ടാണ് ആഷിക്കിനെ മർദിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് നാട്ടുകാർ എത്തിയപ്പോേഴക്കും അക്രമികൾ രക്ഷപ്പെട്ടു. തലക്കും ദേഹത്തും പരിക്കേറ്റ ആഷിക്കിനെ പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story