Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTപ്ലാസ്റ്റിക്ക് മാലിന്യത്തിൽനിന്ന് ഇഷ്ടികയും ഒാടും സാങ്കേതിക വിദ്യയുമായി ജേക്കബ്
text_fieldsbookmark_border
തൃശൂർ: എല്ലാ തരത്തിലുള്ള പ്ലാസ്്റ്റിക‌് മാലിന്യങ്ങളും അന്തരീക്ഷ മലിനീകരണമില്ലാതെ റീ സൈക്കിളിങ‌് ചെയ്ത് ഇഷ്ടികയും ഒാടും നിർമിക്കാം. തൃശൂർ നെല്ലിക്കുന്ന് സ്വദേശി ജേക്കബ് കൊള്ളന്നൂരാണ് പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചത്. മൂന്ന‌് വർഷത്തെ ഗവേഷണത്തിലൂടെയാണ‌് ഇത് വികസിപ്പിച്ചെടുത്തതെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. പ്ലാസ്്റ്റിക‌് മാലിന്യങ്ങൾക്ക് പുറമെ തുണി, കോൺക്രീറ്റ് തുടങ്ങിയ മാലിന്യങ്ങളും ഉപയോഗിക്കാം. ഇവ ഉപയോഗിച്ച‌് നിർമിച്ച ഓട‌്, ഇഷ‌്ടിക തുടങ്ങിയവ അദ്ദേഹം പ്രദർശിപ്പിച്ചു. തൃശൂർ ഗവ. എൻജിനീയറിങ‌് കോളജിലെ മേധാവികൾ പരിശോധിച്ച‌് ഇത് വിജയമാണെന്ന‌് അംഗീകരിച്ചിട്ടുണ്ട്. ഇതിൻെറ യൂനിറ്റ‌് തമിഴ‌്നാട്ടിൽ ആരംഭിച്ചതായും ജേക്കബ് പറഞ്ഞു. ദാസൻ കാട്ടുങ്ങൽ, പി.ബി. സതീഷ‌്, വി.എൽ. ജോർജ‌്, ആേൻറാ തോട്ടുങ്ങൽ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story