Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2019 5:01 AM IST Updated On
date_range 21 July 2019 5:01 AM ISTഡി.പി.ആർ: ഓഡിറ്റ് റിപ്പോർട്ട് വന്നുവെന്നത് ശരിയല്ല- മേയർ
text_fieldsbookmark_border
തൃശൂർ: ടാഗോര്‍ സൻെറിനറി ഹാള്‍ കണ്‍വെന്‍ഷന്‍ സൻെറർ നിർമാണത്തിന് വിശദ പദ്ധതി റിപ്പോർട്ട്( ഡി.പി.ആര്‍.) തയാറാക്കു ന്നതിൻെറ ഭാഗമായി ചെലവിനത്തിൽ 19.44 ലക്ഷം നിയമവിരുദ്ധമായി കൊടുത്തുവെന്ന് ഓഡിറ്റ് റിപ്പോര്‍ട്ട് വന്നുവെന്നത് ശരിയല്ലെന്ന് മേയർ അജിത വിജയൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. അത് ഓഡിറ്റ് റിപ്പോര്‍ട്ട് അല്ലെന്നും ഓഡിറ്റിങ്ങിന് ഇടയിൽ ആവശ്യമായ ഫയലുകള്‍ വിളിച്ചുവരുത്തുന്നതിന് ഉദ്യോഗസ്ഥര്‍ കൊടുത്ത കുറിപ്പാണെന്നും മേയർ പറഞ്ഞു. ഇത്തരത്തിൽ 63ാം നമ്പറായി കൊടുത്ത കുറിപ്പാണത്. അതിനുള്ള മറുപടി ഓഡിറ്റ് ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്. ടാഗോര്‍ സൻെറിനറി ഹാള്‍ പൊളിച്ച് പുതിയ കണ്‍വെന്‍ഷന്‍ സൻെറര്‍ ഉണ്ടാക്കുന്നതിന് ഡി.പി.ആര്‍. തയാറാക്കാന്‍ കഴിഞ്ഞ ഡിസംബർ 21ന് കൗണ്‍സിൽ തീരുമാനിച്ചു.കഴിഞ്ഞ ഫെബ്രുവരി 22ന് ഡി.പി.ആര്‍ പൂര്‍ത്തീകരിച്ചു. ഏപ്രിൽ 12ന് പണം കൊടുത്തു. ജൂലൈ എട്ടിന് നടന്ന കൗണ്‍സിലിൽ ഇത് അംഗീകരിച്ചതുമാണ്-മേയർ വിശദീകരിച്ചു. കഴിഞ്ഞ കൗൺസിൽ യോഗത്തിൽ കോൺഗ്രസിലെ എ. പ്രസാദാണ് സഭയിൽ ഈ ആരോപണം ഉന്നയിച്ചത്. ഇതിൻെറ വിശദീകരണമാണ് മേയർ നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story