Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനിർമാണം നടത്തിയത്...

നിർമാണം നടത്തിയത് യു.ഡി.എഫ് സർക്കാറിെൻറ കാലത്ത്

text_fields
bookmark_border
നിർമാണം നടത്തിയത് യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് തൃശൂർ: കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻെറ കാലത്ത് അനുവദിച്ച ആറ് കോടി കൊണ്ടാണ് ജനറൽ ആശുപത്രിയിൽ നിർമാണ പ്രവർത്തനങ്ങളും വികസനങ്ങളും നടന്നതെന്നും ഇതെല്ലാം മറച്ചു വെച്ചാണ് മേയർ പ്രചാരണം നടത്തുന്നതെന്നും കോർപറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ ജോൺ ഡാനിേയൽ പറഞ്ഞു. യു.ഡി.എഫ് സർക്കാർ അനുവദിച്ച തുക ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിലാണ് ഞായറാഴ്ച്ച ലിഫ്റ്റ് ഉദ്ഘാടനം ചെയ്യുന്നത്. അന്ന് ലഭിച്ച ആറ് കോടിയിൽ നിന്ന് 1.10കോടിയിൽ നിന്നാണ് ഈ ലിഫ്റ്റ് സ്ഥാപിക്കുന്നതെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. ഇക്കാര്യങ്ങൾ മറച്ചു വെച്ചാണ് മേയർ പരിപാടിയുടെ നോട്ടീസ് ഇറക്കിയത്. മേയറുടെ പത്രക്കുറിപ്പിൽ ചരിത്രത്തിൽ ആദ്യമായി 1.80 കോടി ചെലവഴിച്ചെന്ന് പറയുന്നുണ്ടെങ്കിലും തുക എവിടെ നിന്നാണെന്ന് ബോധപൂർവം പറയുന്നില്ല. ഇക്കാര്യങ്ങൾ മറച്ചു വെച്ച് സി.പി.എം ഏരിയ കമ്മിറ്റി കോർപറേഷന് അഭിവാദ്യങ്ങൾ നേർന്ന് നഗരത്തിൽ എമ്പാടും ഫ്ലക്സ് സ്ഥാപിച്ചത് അപഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story