Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 July 2019 5:00 AM IST Updated On
date_range 16 July 2019 5:00 AM ISTപ്രത്യേക കെ.എസ്.ആര്‍.ടി.സി സർവിസ്
text_fieldsbookmark_border
ഗുരുവായൂര്‍: രാമായണ മാസം പ്രമാണിച്ച് ബുധനാഴ്ച മുതല്‍ നാലമ്പല ദര്‍ശനത്തിന് ഗുരുവായൂരില്‍ നിന്ന് പ്രത്യേക കെ.എസ്.ആര്‍.ടി.സി സര്‍വിസ് ആരംഭിക്കും. ഓര്‍ഡിനറി സര്‍വിസാണ്. രാവിലെ ആറിന് ഡിപ്പോയിൽ നിന്ന് പുറപ്പെടും. റിസര്‍വേഷന്‍ ഉണ്ടാവില്ല. യാത്രക്കാര്‍ക്ക് കൗണ്ടറില്‍ നിന്ന് പത്ത് രൂപ നിരക്കിലുള്ള കൂപ്പണ്‍ വാങ്ങി ബസിൽ കയറാം. യാത്രക്കൂലി ബസിൽ കയറിയ ശേഷം നൽകിയാൽ മതി. ചാർജ് ചൊവ്വാഴ്ച തീരുമാനിക്കും. നിർമാല്യദർശനം വൈകും ഗുരുവായൂർ: ചന്ദ്രഗ്രഹണമായതിനാൽ ക്ഷേത്രത്തിൽ ബുധനാഴ്ച്ച നിർമാല്യദർശനം രണ്ട് മണിക്കൂർ വൈകും. പുലർച്ചെ അഞ്ചിനാണ് അന്ന് നിർമാല്യ ദർശനം. ഭക്തരെ 4.30ന് വരിയിലേക്ക് കയറ്റി വിടും. മുതിർന്നവർക്കും പ്രദേശവാസികൾക്കുമുള്ള പ്രത്യേക വരി രാവിലെ ആറ് മുതൽ എട്ട് വരെയുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story