Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമോനൊടി ട്രാംവേ റോഡ്...

മോനൊടി ട്രാംവേ റോഡ് തകർന്നു

text_fields
bookmark_border
വെള്ളിക്കുളങ്ങര: മോനൊടി ട്രാംവേ റോഡില്‍ കുഴികള്‍ രൂപപ്പെട്ടത് ഇതുവഴിയുള്ള യാത്ര ദുഷ്‌കരമാക്കുന്നു. സ്വകാര് യ ബസുകളടക്കം നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ ട്രാംവേ പാലത്തിനു സമീപമാണ് കുഴികള്‍ രൂപപ്പെട്ടത്. വെള്ളിക്കുളങ്ങര ആയുർവേദ ഡിസ്പന്‍സറിയിലേക്ക് ചികിത്സ തേടിയെത്തുന്ന വയോജനങ്ങളും മോനൊടി ഭാഗത്തുനിന്ന് വെള്ളിക്കുളങ്ങരയിലെ വിവിധ വിദ്യാലയങ്ങളിലേക്കുള്ള വിദ്യാർഥികളും സഞ്ചരിക്കുന്ന റോഡാണിത്. മഴ തുടങ്ങിയതോടെ കുഴികളില്‍ വെള്ളം നിറഞ്ഞ് കിടന്ന് വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ വഴിയാത്രക്കാരുടെ ദേഹത്തേക്ക് തെറിക്കുന്നതും പതിവായിട്ടുണ്ട്. അറ്റകുറ്റപ്പണിക്ക് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story