Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമണത്തലയില്‍ കടയുടെ...

മണത്തലയില്‍ കടയുടെ പൂട്ട് തകര്‍ത്ത് പണവും മൊബൈല്‍ ഫോണും കവര്‍ന്നു

text_fields
bookmark_border
ചാവക്കാട്: മണത്തലയില്‍ കടയുടെ പൂട്ട് തകര്‍ത്ത് കടയിലുണ്ടായിരുന്ന 40,000 രൂപയും മൊബൈല്‍ ഫോണും കവര്‍ന്നു. മണത്തല നാഗയക്ഷി ക്ഷേത്രത്തിന് സമീപത്തെ സോപാനം പൂജ സ്റ്റോഴ്‌സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടമ മണത്തല പുത്തന്‍കടപ്പുറത്ത് രാധാകൃഷ്ണന്‍ വെള്ളിയാഴ്ച രാവിലെ കടതുറക്കാന്‍ എത്തിയപ്പോഴാണ് കടയുടെ പൂട്ട് കാണാനില്ലാത്തത് ശ്രദ്ധയില്‍പെട്ടത്. തലേദിവസം രാത്രി പൂട്ടിടാന്‍ മറന്നതാകുമെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കട തുറന്നു നോക്കിയപ്പോള്‍ പണപ്പെട്ടിയില്‍ സൂക്ഷിച്ചിരുന്ന 40,000 രൂപയും ഫോണ്‍ റീചാര്‍ജ് ചെയ്യാന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കാണാനില്ലായിരുന്നു. എന്നാല്‍ കടയിലെ മറ്റു സാധനങ്ങള്‍ക്കൊന്നും ഇളക്കം തട്ടിയിട്ടില്ലെന്ന് രാധാകൃഷ്ണന്‍ പറഞ്ഞു. പുലര്‍ച്ചെ ഒരു മണിയോടെ കടയുടെ ഷട്ടര്‍ തുറക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു. കടയുടമ രാധാകൃഷ്ണന്‍ തന്നെയായിരിക്കും തുറന്നതെന്നു കരുതി ശബ്ദം കേട്ടത് കാര്യമാക്കിയില്ലെന്നു പറയുന്നു. സമീപത്തെ വര്‍ക്ക്‌ഷോപ്പിലെ ഹാക്‌സോ ബ്ലേഡ് ഉപയോഗിച്ച് പൂട്ട് അറുത്താണ് മോഷ്ടാവ് കടക്കുള്ളില്‍ കയറിയതെന്നാണ് കരുതുന്നത്. വര്‍ക്‌ഷോപ്പില്‍ മോഷ്ടാവ് കയറിയതിൻെറ സൂചനകള്‍ ഉള്ളതായി പറയുന്നു. കടയുടെ പൂട്ട് അറുത്തതിനെ തുടര്‍ന്നുള്ള പൊടി ഷട്ടറിനോട് ചേര്‍ന്ന് കിടപ്പുണ്ടായിരുന്നെന്നും കടയുടമ പറഞ്ഞു. എന്നാല്‍ അറുത്ത പൂട്ടോ അറുക്കാന്‍ ഉപയോഗിച്ചതെന്നു കരുതുന്ന ഹാക്‌സോ ബ്ലേഡോ കണ്ടെത്താന്‍ കഴിഞ്ഞില്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഹാക്‌സോ ബ്ലേഡ് നഷ്ടപ്പെട്ടെന്ന് കാണിച്ച് വര്‍ക്ക് ഷോപ്പ് ഉടമയും പൊലീസില്‍ പരാതി നല്‍കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story