Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:00 AM IST Updated On
date_range 13 July 2019 5:00 AM ISTനഗരത്തിലെ ഹോട്ടലുകളില്‍ ആരോഗ്യ വിഭാഗം പരിശോധന ഹോട്ടലുകളുടെ പേര് വെളിപ്പെടുത്താത്തതിൽ പ്രതിഷേധം
text_fieldsbookmark_border
കുന്നംകുളം: നഗരത്തിലെ ചില ഹോട്ടലുകളില്‍ നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയില്‍ വില്‍പനക്കായി വെച്ചിരുന്ന പഴകിയതും ഭക്ഷ്യയോഗ്യമല്ലാത്തതുമായ ആഹാര പദാർഥങ്ങള്‍ പിടികൂടി. ഈ ഹോട്ടലുകളുടെ പേരോ മറ്റു വിവരങ്ങളോ നല്‍കുന്നതിന് ഉദ്യോഗസ്ഥര്‍ തയാറായില്ല. ഒന്നിലധികം ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്ന വടക്കാഞ്ചേരി, പട്ടാമ്പി റോഡുകളിലെ ഒരു ഹോട്ടല്‍ എന്നു മാത്രമാണ് വെളിപ്പെടുത്തിയത്. നടുപ്പന്തി, വൈശേരി ഉൾപ്പെടെ പത്തോളം ഹോട്ടലുകളിൽ പരിശോധന നടത്തിയെന്നാണ് ഉേദ്യാഗസ്ഥർ അവകാശപ്പെടുന്നത്. അതിൽ വെറും മൂന്ന് ഹോട്ടലുകളിൽനിന്നാണ് പഴകിയത് പിടിച്ചെടുത്തതായി പറയുന്നത്. േപരുകൾ വെളിപ്പെടുത്താൻ ഉദ്യോഗസ്ഥർ വിമുഖത കാട്ടുന്നത് നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകളുടെ കച്ചവടത്തെ ബാധിക്കുമെന്ന് ഹോട്ടലുടമകള്‍ പറയുന്നു. രണ്ട് മൂന്നു തവണ പഴകിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ പിടികൂടിയ പല പ്രമുഖ ഹോട്ടലുകളും പരിശോധനയില്‍നിന്ന് ഒഴിവാക്കിയതായും ആക്ഷേപമുയർന്നിട്ടുണ്ട്. പഴകിയ ഭക്ഷണങ്ങൾ പിടികൂടിയ സ്ഥാപനങ്ങളിൽനിന്ന് പിഴ ഈടാക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story