Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 July 2019 5:00 AM IST Updated On
date_range 13 July 2019 5:00 AM ISTമീൻ വണ്ടി ഇടിച്ചുകയറി സ്കൂട്ടർ യാത്രികരായ മാതാവിനും മകൾക്കും ദാരുണാന്ത്യം
text_fieldsbookmark_border
കൊടുങ്ങല്ലൂർ: ദേശീയപാത 66ൽ കോതപറമ്പ് വാസുദേവവിലാസം വളവിൽ മീൻവണ്ടി ഇടിച്ചുകയറി സ്കൂട്ടർ യാത്രികരായ മാതാവിനു ം മകൾക്കും ദാരുണാന്ത്യം. കൊടുങ്ങല്ലൂർ തെക്കെനടയിൽ കറപ്പംവീട്ടിൽ ഹുസൈൻെറ ഭാര്യ നദീറ (60), മകളും പൊന്നാനി അറക്കൽ മുസ്ലിയാർ വീട്ടിൽ ഷിഹാബിൻെറ ഭാര്യയുമായ നിഷ (39) എന്നിവരാണ് മരിച്ചത്. മീൻവണ്ടി ഡ്രൈവർ നായരമ്പലം മരത്തോംപറമ്പിൽ ഫ്രാൻസിസി(60)ന് നിസാര പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെ 11.30ഓടെയാണ് നാടിനെ നടുക്കിയ ദുരന്തം. ദുബൈയിലായിരുന്ന നിഷ കഴിഞ്ഞ അഞ്ചിനാണ് നാട്ടിലെത്തിയത്. കൊടുങ്ങല്ലൂരിൽനിന്ന് ശാന്തിപുരത്തെ വീട്ടിലേക്ക് പോകുകയായിരുന്നു ഇരുവരും. റോഡിലെ വളവിൽ ടാക്സിയുടെ അരികിൽ ഇടിച്ച് മുന്നോട്ട ് നീങ്ങിയ മീൻലോറി സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുെട ആഘാതത്തിൽ മാതാവും മകളും തെറിച്ചുവീണു. നദീറ അപകട സ്ഥലത്ത് മരിച്ചു. മോേഡൺ ആശുപത്രിയിലായിരുന്നു നിഷയുെട മരണം. എറണാകുളത്തുനിന്ന് നാട്ടികയിലേക്ക് പോകുകയായിരുന്ന ടാക്സി യാത്രക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ഒരു നിയന്ത്രണവുമില്ലാതെയാണ് മീൻവണ്ടി പാഞ്ഞുവന്നിരുന്നതെന്ന് ടാക്സി ഡ്രൈവർ പറഞ്ഞു. ചരക്ക് ഇറക്കി എറണാകുളത്തേക്ക് തിരിച്ചുപോകുകയായിരുന്നു. ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്നാണ് അപകടമെന്നും പറയുന്നു. മതിലകം പൊലീസ് മേൽ നടപടി സ്വീകരിച്ചു. പോസ്റ്റ് മാസ്റ്ററായിരുന്ന ശാന്തിപുരം കാട്ടകത്ത് പരേതനായ അബ്ദുൽകാദർ മാസ്റ്ററുെട മകളാണ് നദീറ. മകൻ: ഹാരിഷ്(ദുബൈ). മരുമകൾ: ഷഫ്ന. നിഷയുെട മക്കൾ: ഫർസീൻ, ഫായിസ്(ഇരുവരും വിദ്യാർഥികൾ). ഖബറക്കം ശനിയാഴ്ച വൈകുന്നേരം നാലിന് പള്ളിനട സാഹിബിൻെറ പള്ളി ഖബർസ്ഥാനിൽ. കാപ്ഷൻ tcg accident death nadeera നദീറ tcg accident death nisha നിഷ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story