Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 July 2019 5:00 AM IST Updated On
date_range 11 July 2019 5:00 AM ISTലോറിയിടിച്ച് ബൈക്ക് യാത്രികർക്ക് പരിക്ക്
text_fieldsbookmark_border
കുന്നംകുളം: ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് പരിക്ക്. ഒരാളുടെ നില അതീവ ഗുര ുതരം. പഴഞ്ഞി ജെറുസലേം സ്വദേശികളായ ചീരൻ വീട്ടിൽ േജാസിൻെറ മകൻ സിജോ (25), കാട്ടുശേരി വീട്ടിൽ ഹരിദാസിൻെറ മകൻ രാഹുൽ (25) എന്നിവർക്കാണ് പരിക്കേറ്റത്. സിജോയുടെ നില ഗുരുതരമാണ്. ഇയാളെ അമല ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാത്രി 11.30 തോടെ കുന്നംകുളം ജങ്ഷനിൽ വെച്ചായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ബൈക്ക് പട്ടാമ്പി റോഡിൽ നിന്നാണ് വന്നിരുന്നത്. അമിത വേഗത്തിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. പരിക്കേറ്റവരെ ഓട്ടോ ഡ്രൈവർമാരും ചുമട്ടുതൊഴിലാളികളും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story