Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightമൺസൂണിന്​​ താൽക്കാലിക...

മൺസൂണിന്​​ താൽക്കാലിക വിരാമ സാധ്യത

text_fields
bookmark_border
തൃശൂർ: കൊതിപ്പിച്ച് മൺസൂൺ മടങ്ങുന്നു; രണ്ട് നാൾ കനത്ത് പെയ്തെങ്കിലും വരണ്ട മണ്ണിന് ഒന്ന് കുളിരാൻ പോലും ഇട കെ ാടുക്കാതെ... വരും ദിവസങ്ങളിൽ കേരളത്തിൽ അടക്കം യാണ് പ്രവചിക്കപ്പെടുന്നത്. മൺസൂൺ പാത്തി ഹിമാലയൻ താഴ്വരയിലേക്ക് പ്രയാണം നടത്തുന്നതാണ് ഇതിന് കാരണമായി കാലാവസ്ഥ വകുപ്പ് നിരീക്ഷിക്കുന്നത്. രണ്ട്-മൂന്ന് ദിവസങ്ങൾക്കകം ഹിമാലയൻ ഭാഗത്തേക്ക് നീങ്ങി ഒന്നോ രണ്ടോ ആഴ്ച താഴ്വരയിൽ തങ്ങി ശക്തമായി പെയ്ത് ഇത് പ്രളയം അടക്കം സൃഷ്ടിച്ചേക്കാമെന്നാണ് വിലയിരുത്തുന്നത്. തിങ്കളാഴ്ച മുതലാണ് വടക്കോട്ടുള്ള നീക്കം ആരംഭിക്കുകയത്രെ. പാത്തി വടക്കോട്ട് നീങ്ങുന്നതോെട മധ്യ-ദക്ഷിണേന്ത്യയിൽ മഴ ശമിക്കാനിടയാവും. കേരളത്തിലെ മഴയെയും ഇത് ബാധിക്കും. തെളിഞ്ഞ ആകാശമായതിനാൽ കനത്ത വെയിലിനും സാധ്യതയുണ്ട്. എന്നാൽ പാത്തിയുടെ തെക്കോട്ടുള്ള തിരിച്ചുവരവ് ഏറെ അനുഗുണമാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരിച്ച് വരവിന് ഒരാഴ്ച മുതൽ 10 ദിവസം വരെയെടുത്തേക്കാമെന്നാണ് പ്രവചനം. രാജ്യവ്യാപകമായി കാലവർഷം കനക്കാൻ ഇത് കാരണമാവും. പാകിസ്താനിലെ ബലൂജിസ്ഥാനിൽ നിന്നും തുടങ്ങി സിന്ധു-ഗംഗ സമതലങ്ങളിൽ രൂപപ്പെട്ട് ബംഗാൾ ഉൾക്കടൽ വരെ വ്യാപിച്ചുകിടക്കുന്നതാണ് കാലവർഷത്തിൻെറ അവിഭാജ്യ ഘടകമായ മൺസൂൺ പാത്തി. ജൂൺ ഒന്നിന് കേരളത്തിൻെറ തെക്കൻ അതിർത്തിയിൽ തുടങ്ങി ജൂലൈ 15നകം രാജ്യത്താകെ വ്യാപിക്കുകയാണ് പതിവ്. നിലവിൽ പാത്തി സുശക്തമായതിനാൽ കേരളത്തിൽ വടക്കൻ ജില്ലകളിൽ മഴ ലഭിക്കുന്നുണ്ട്. മധ്യജില്ലകളിൽ അതിൻെറ പ്രതിഫലനവുമുണ്ട്. എന്നാൽ തെക്കൻ ജില്ലയിൽ കുറവാണ്. മൺസൂണിൽ തെക്കൻ ജില്ലക്ക് വിഹിതം അല്ലെങ്കിലും കുറവാണുള്ളത്. 1000 മില്ലി മീറ്റർ മഴമാത്രമാണ് തെക്കൻ കേരളത്തിന് ലഭിക്കുന്ന വിഹിതം. വടക്ക് 3500 മി.മീ ആണെങ്കിൽ മധ്യ കേരളത്തിൽ 2200 മി.മീ ആണ് മൺസൂൺ വിഹിതം. തുലാവർഷത്തിലാണ് തെക്ക് തിമിർത്ത് പെയ്യുക. ഇൗ സമയം വടക്ക് മഴ കുറവായിരിക്കും. ശനിയാഴ്ച വരെ 46 ശതമാനത്തിൻെറ മഴക്കമ്മിയാണ് കേരളത്തിൽ അനുഭവപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story