Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightകൂട്ടുകാരുടെ മിഴിനീരിൽ...

കൂട്ടുകാരുടെ മിഴിനീരിൽ ബാലുവിന് 41ാം പിറന്നാൾ

text_fields
bookmark_border
തിരുവനന്തപുരം: 76 വയസ്സുവരെ ആയുസ്സുണ്ടെന്ന് ജാതകം വിധിയെഴുതിയ കലാകാരൻ. പക്ഷേ, കാലം ബാലഭാസ്കറിന് കരുതിവെച്ചത് മറ്റൊന്നായിരുന്നു. മരണത്തിൻെറ ദുരൂഹതകൾ അവശേഷിക്കുമ്പോഴും ബാലുവിൻെറ 41ാം പിറന്നാൾദിനത്തിൽ കണ്ണീരുമായി അവ‍ ൻെറ കൂട്ടുകാരെത്തി. ആ തന്തികൾ ബാക്കിവെച്ച ശൂന്യത ഇപ്പോഴും നികത്താൻ കഴിഞ്ഞിട്ടില്ലെന്ന് പറയാൻ. രാവിലെ മുതൽ ബാലഭാസ്കറിൻെറ അടുത്ത സുഹൃത്തുക്കളും ചില ബന്ധുക്കളും പൂജപ്പുര തിരുമലയിലെ വീട്ടിലെത്തി. ജനനത്തീയതി ജൂലൈ 10 ആണെങ്കിലും ജനിച്ച മിഥുനമാസത്തിലെ നാളിലായിരുന്നു ബാലുവിൻെറ ജന്മദിനാഘോഷങ്ങൾ. മരണത്തിൻെറ ദുരൂഹതകൾ പുറത്തുകൊണ്ടുവരുന്നതിന് പിതാവ് ഉണ്ണിക്ക് എല്ലാവിധ പിന്തുണയും നൽകിയാണ് സുഹൃത്തുക്കൾ മടങ്ങിയത്. ബാലു കൂടപ്പിറപ്പുകളെപ്പോലെ കണ്ട വിഷ്ണുവിനും പ്രകാശ് തമ്പിക്കും സ്വർണക്കടത്തുമായി ബന്ധമുണ്ടെന്ന കാര്യം ഒരിക്കലും ബാലഭാസ്കറിന് അറിയില്ലായിരുന്നെന്നും അങ്ങനെയായിരുന്നെങ്കിൽ ഒരിക്കലും അവരെ ഒപ്പം നിർത്തില്ലെന്നും സുഹൃത്തുക്കൾ ഉണ്ണിയോട് പറഞ്ഞു. അതേസമയം ബാലുവിേൻറത് ആസൂത്രിതമായ കൊലപാതകമായിരുന്നെന്ന നിലപാടിൽ തന്നെയാണ് പിതാവ് ഉണ്ണി. ക്രൈംബ്രാഞ്ച് എൻക്വയറി ഫലപ്രദമല്ലെങ്കിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുമെന്നും ഇതിന് സർക്കാർ തയാറായില്ലെങ്കിൽ ഹൈകോടതിയെ സമീപിക്കുമെന്നും ഉണ്ണി പറഞ്ഞു. കഴിഞ്ഞ സെപ്റ്റംബര്‍ 25ന് പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തിലായിരുന്നു ബാലഭാസ്കറും മകൾ തേജസ്വിനി ബാലയും മരണപ്പെട്ടത്. അപകടസമയത്ത് വാഹനം ഓടിച്ചതാരാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് ഇതുവരെയും കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനത്തിെനത്തിയവരുടെയും ഭാര്യ ലക്ഷ്മിയുടെയും മൊഴിയുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിൽ വാഹനം ഓടിച്ചത് അർജുൻ തന്നെയാണെന്ന് അന്വേഷണസംഘം ഉറപ്പിക്കുമ്പോഴും ശാസ്ത്രീയ തെളിവുകളൊന്നും അന്വേഷണസംഘത്തിൻെറ പക്കലില്ല. സ്വർണക്കടത്തുകേസിൽ പിടിയിലായ പ്രകാശ് തമ്പിയും വിഷ്ണുവും വാഹനം ഓടിച്ചത് അർജുൻ ആണെന്ന് തറപ്പിച്ച് പറയുന്നു. എന്നാലിത് അർജുൻ നിഷേധിക്കുകയാണ്. കൂടുതൽ തെളിവുകളുടെ അടിസ്ഥാനത്തിൽ അർജുനെ ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ചിൻെറ തീരുമാനം. അമിതവേഗമാണ് അപകടകാരണമെന്നാണ് മോട്ടോർവാഹനവകുപ്പിൻെറ റിപ്പോർട്ടിലുള്ളത്. അപകടത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ക്രിമിനൽ സംഘങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നതായാണ് അപകടം നടക്കുന്നസമയം അതുവഴിയെത്തിയ കലാഭവൻ സോബിൻ ക്രൈംബ്രാഞ്ചിന് നൽകിയ മൊഴി. ഇതിനെചുറ്റിപ്പറ്റിയും അന്വേഷണം പുരോഗമിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story