Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightനഗരസഭ പ്രദേശത്തെ...

നഗരസഭ പ്രദേശത്തെ മാലിന്യ ലോറി സി.പി.എം പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നടപടിയായില്ല

text_fields
bookmark_border
കുന്നംകുളം: നഗരസഭയുടെ കുറുക്കൻപാറ ട്രഞ്ചിങ്ങ് ഗ്രൗണ്ടിലെ സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയ കോഴി മാലിന്യവ ും ലോറിയും സി.പി.എം പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ നടപ്പടിയായില്ല. ലോറി ഇപ്പോഴും റോഡരികിൽ തന്നെ. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാനോ പ്രാദേശിക നേതൃത്വവുമായി ചർച്ച ചെയ്യാനോ സി.പി.എം ഏരിയ നേതൃത്വം മുതിരാത്തത് ദുരൂഹത ഉയർത്തുന്നു. ബുധനാഴ്ച രാവിലെയാണ് നഗരസഭയുടെ മാലിന്യ ലോറി കുറുക്കൻപാറയിൽ സി.പി.എം പ്രവർത്തകർ തടഞ്ഞത്. ഇതോടെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം റോഡരികിൽ ലോറി നിർത്തി ജീവനക്കാർ സ്ഥലം വിട്ടിരുന്നു. എന്നാൽ ഒരു ദിവസം പിന്നിട്ടിട്ടും ഇക്കാര്യത്തിൽ സി.പി.എം നേതൃത്വം നൽകുന്ന നഗരസഭയുടെ അധികാരികൾ ആരും തന്നെ ഇടപ്പെടാതിരുന്നതാണ് ദുരൂഹതക്ക് കാരണമായിട്ടുള്ളത്. ചെയർപേഴ്സൻ തിരുവനന്തപുരത്താണ്. വെള്ളിയാഴ്ച വന്നിട്ട് നടപടിയുണ്ടാക്കുമെന്നാണ് ഭരണകക്ഷിയംഗങ്ങളുടെ ഭാഷ്യം. എന്നാൽ സി.പി.എം പ്രവർത്തകർ ലോറി തടഞ്ഞ സംഭവത്തിൽ ഏരിയ നേതൃത്വം പോലും ഇടപ്പെടാത്തത് കുന്നംകുളത്ത് പാർട്ടിക്കുള്ളിൽ ഏറെ ചർച്ചയായിട്ടുണ്ട്. പ്രാദേശിക സി.പി.എം നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയാണ് ഇക്കാര്യത്തിൽ നിഴലിക്കുന്നതെന്ന് സൂചനയുണ്ട്. സി.പി.എം അംഗമായ വാർഡ് കൗൺസിലറിൻെറ നിർദേശപ്രകാരം റോഡരികിലെ പുല്ല് വെട്ടിയില്ലെന്ന കാരണത്താലാണ് സി.പി.എം പ്രവർത്തകർ മാലിന്യ ലോറി തടഞ്ഞത്. എന്നാൽ രണ്ട് ദിവസം കൊണ്ട് അതിന് പരിഹാരം കണ്ടെങ്കിലും ലോറിയിലെ മാലിന്യം സംസ്കരണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള തടസ്സം ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല. ചെയർപേഴ്സൻ വന്നിട്ട് ചർച്ച ചെയ്ത് ലോറി നീക്കം ചെയ്താൽ മതിയെന്ന നിലപാടിലാണ് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story