Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightജല–പ്രകൃതി സംരക്ഷണം:...

ജല–പ്രകൃതി സംരക്ഷണം: തൊഴിലുറപ്പു പ്രവർത്തകർ മുന്നിട്ടിറങ്ങും

text_fields
bookmark_border
മുളംകുന്നത്തുകാവ്: ജലസംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകുന്ന പദ്ധതികളെ പരിചയപ്പെടുത്തുന്നതിന് ഏരിയ തലത്തിൽ ശിൽപശാലകൾ സംഘടിപ്പിക്കാൻ ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി വർക്കേഴ്സ് യൂനിയൻ ജില്ല ശിൽപശാല തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി എസ്. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് പി. തങ്കം അധ്യക്ഷത വഹിച്ചു. 2019-20 സാമ്പത്തിക വർഷം ഏറ്റെടുക്കാവുന്ന പദ്ധതികളെക്കുറിച്ച് കില റിസോഴ്സ് പേഴ്സൻ എം. രേണുകുമാർ സംസാരിച്ചു. പദ്ധതി നടത്തിപ്പും യൂനിയൻ ഇടപെടലുകളും സംബന്ധിച്ച് എസ്. രാജേന്ദ്രൻ വിശദീകരിച്ചു. ജില്ല സെക്രട്ടറി സേവ്യർ ചിറ്റിലപ്പിള്ളി, എ.എസ്. ദിനകരൻ, സാവിത്രി സദാനന്ദൻ, എം.കെ. പ്രഭാകരൻ, കെ.ആർ. ഹരി, കെ. ദ്രൗപതി, കമലം ഗോപി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story